വൈഐപി ശാസ്ത്രപഥം

മികച്ച മുന്നേറ്റവുമായി ജില്ല

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
വി കെ രഘുപ്രസാദ്‌

Published on Sep 13, 2025, 12:46 AM | 1 min read

പാലക്കാട്‌

ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികളുടെ നൂതനാശയങ്ങളെ സമൂഹ്യ പ്രശ്നങ്ങൾക്കുള്ള പരിഹാര മാർഗങ്ങളാക്കുന്ന യങ് ഇന്നവേറ്റേഴ്‌സ്‌ പ്രോഗ്രാമിൽ(വൈഐപി ശാസ്ത്രപഥം) മികച്ച മുന്നേറ്റവുമായി ജില്ല. 32,000-ലധികം വിദ്യാർഥികൾ ഇതിനകം പദ്ധതിയിൽ രജിസ്റ്റർ ചെയ്‌തു. അഞ്ഞുറിലധികം ടീമുകൾ ആശയങ്ങൾ സമർപ്പിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ്, കെ-–ഡിസ്ക്, സമഗ്രശിക്ഷ കേരള എന്നിവ ചേർന്നാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ രജിസ്ട്രേഷൻ ഇത്തവണയുണ്ട്‌. അഞ്ച്‌, ആറ്‌, ഏഴ്‌ സീസണിൽ സംസ്ഥാനതലത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ജില്ലയിലെ വിദ്യാർഥികൾ മികവ് പുലർത്തിയിരുന്നു. കഴിഞ്ഞ സീസണിൽ സംസ്ഥാനത്ത്‌ ഏറ്റവും കൂടുതൽ ആശയങ്ങൾ സമർപ്പിച്ചത്‌ എടത്തനാട്ടുകര ഹൈസ്കൂളാണ്‌. ആശയം സർമപ്പിക്കന്നവരിൽ ജില്ലാ വിജയികൾക്ക് 25,000 രൂപയും സംസ്ഥാന വിജയികൾക്ക് 50,000 രൂപ വരെയും സമ്മാനമായി ലഭിക്കും. സംസ്ഥാന വിജയികൾക്ക് വിദ്യാഭ്യാസ വകുപ്പ് ഗ്രേസ് മാർക്കും ഏർപ്പെടുത്തിയിട്ടുണ്ട്. പദ്ധതിയിൽ ബ്ലോക്ക്, ജില്ലാ പരിശീലന ക്യാമ്പുകളും വിദഗ്ധരുടെ ഓറിയന്റേഷനും മെന്റർഷിപ്പും വിദ്യാർഥികൾക്ക് ലഭ്യമാക്കുന്നുണ്ട്‌. ആശയവികസനത്തിനും പ്രോട്ടോടൈപ്പ് നിർമാണത്തിനും അവസരമൊരുക്കുന്ന യങ് ഇന്നൊവേറ്റഴ്‌സ് പ്രോഗ്രാം യുവതലമുറയെ ഭാവിയിലെ മികച്ച സംരംഭകരാക്കി മാറ്റുന്നതിന് വഴിയൊരുക്കും. ഡെപ്യുട്ടി ഡയറക്ടർ ഓഫ് എഡ്യൂക്കേഷൻന്റെ നേതൃത്വത്തിൽ കെ-–ഡിസ്ക് ജില്ലാ പ്രോഗ്രാം ഓഫീസർ കിരൺദേവ്, സമഗ്രശിക്ഷ കേരള ജില്ലാ പ്രോഗ്രാം ഓഫീസർ പി എസ് ഷാജി, പൊതുവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ, ബ്ലോക്ക് റിസോഴ്സ് സെന്ററുകളിലെ ബിപിസിമാർ, ട്രെയിനർമാർ, സിആർസിസി അധ്യാപകർ തുടങ്ങിയവരാണ്‌ പദ്ധതിക്ക്‌ നേതൃത്വം നൽകുന്നത്‌. രണ്ടോ മൂന്നോ പേർ അടങ്ങുന്ന വിദ്യാർഥി സംഘമാണ്‌ സമൂഹ്യ പ്രശ്ന‌ പരിഹാരത്തിനാണ്‌ ആശയങ്ങൾ സമർപ്പിക്കാനകുക. മൂന്നുതലത്തിലെ മൂല്യനിർണയത്തിലൂടെ കണ്ടെത്തുന്ന സംസ്ഥാന വിജയികളായ ടീമുകൾക്ക് പ്രോജക്ട് പൂർത്തിയാക്കാൻ മാർഗനിർദേശവും സാമ്പത്തിക സഹായവും നൽകും. 14ന്‌ മുന്പായി ആശയങ്ങൾ സമർപ്പിക്കാം.



Tags
deshabhimani section

Related News

View More
0 comments
Sort by

Home