കാർ തടഞ്ഞ് കൈയേറ്റശ്രമവുമായി യൂത്ത് ലീഗ്

പട്ടാമ്പി
ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ റോഡ് ഉപരോധത്തിന്റെ മറവിൽ കൈയേറ്റശ്രമം. ശനി വൈകിട്ട് മേലേ പട്ടാമ്പിയിലെ സമരത്തിനുശേഷമാണ് ആക്രമണമുണ്ടായത്. പാലക്കാട് ഭാഗത്തുനിന്ന് വന്ന പട്ടാമ്പി സ്വദേശി കൊപ്പത്ത് പാറമ്മേൽ ഷരീഫും കുടുംബവും സഞ്ചരിച്ച കാർ തടഞ്ഞശേഷമായിരുന്നു യൂത്ത് ലീഗ് പ്രവർത്തകരുടെ കൈയേറ്റശ്രമം. തർക്കം ഏറെനേരം നീണ്ടതോടെ ഗതാഗതക്കുരുക്കായി. പൊലീസ് ഇടപെട്ടാണ് പ്രശ്നം ശാന്തമാക്കിയത്. ഷരീഫിന്റെ പരാതിയിൽ ലീഗ് പ്രവർത്തകനായ കരിമ്പുള്ളി സ്വദേശി അറഫ സ്ട്രീറ്റിലെ യൂസഫിനും കണ്ടാലറിയാവുന്നവർക്കുമെതിരെ കേസെടുത്തു. വാഹനത്തിന് 25,000 രൂപയുടെ നഷ്ടമുണ്ടായെന്നാണ് പരാതി. ഗതാഗതം തടസ്സപ്പെടുത്തിയതിന് 10 പ്രവർത്തകർക്കെതിരെ കേസുണ്ട്.









0 comments