അണക്കെട്ടുകളിൽ
ജലനിരപ്പ്​ ഉയരുന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 24, 2025, 12:19 AM | 1 min read

പാലക്കാട്​

വൃഷ്ടിപ്രദേശത്ത്​ മഴ തുടരുന്നതിനാൽ അണക്കെട്ടുകളിൽ ജലിനിരപ്പ്​ ഉയരുന്നു. മീങ്കര അണക്കെട്ടിൽ ജലനിരപ്പ്​ 156.06 മീറ്ററിലേക്ക്​ ഉയർന്നതോടെ ചുവപ്പ്​ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്​. 156.36 മീറ്ററാണ്​ പരമാവധി ജലനിരപ്പ്​. ഷട്ടർ ഒരു സെന്റിമീറ്റർ തുറന്നിട്ടുണ്ട്​. പോത്തുണ്ടി, ചുള്ളിയാർ, മംഗലം അണക്കെട്ടുകളിൽ ഓറഞ്ച്​ ജാഗ്രതയാണ്​. വാളയാർ അണക്കെട്ടിൽ ഒന്നാംഘട്ട മുന്നറിയിപ്പ്​ നീല ജാഗ്രത പ്രഖ്യാപിച്ചു​. മീങ്കര, കാഞ്ഞിരപ്പുഴ, മംഗലം അണക്കെട്ടുകൾ 10 സെന്റിമീറ്ററും ശിരുവാണി, മലമ്പുഴ അണക്കെട്ടുകൾ​ അഞ്ച്​ സെന്റിമീറ്ററും പോത്തുണ്ടി അണക്കെട്ട്​ രണ്ട്​ സെന്റിമീറ്ററും തുറന്നിട്ടുണ്ട്​. ജില്ലയിൽ മഴ താരതമ്യേന കുറഞ്ഞു. പാലക്കാട്ടെ 23.6 മില്ലിമീറ്റർ മഴയാണ്​ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ ജില്ലയിലെ ഉയർന്ന മഴ. കേന്ദ്ര കാലാവസ്ഥാ വകുപ്പ്​ ജില്ലയിൽ വെള്ളിയാഴ്​ച മഞ്ഞയും ശനി, ഞായർ ദിവസങ്ങളിൽ ഓറഞ്ചും ജാഗ്രതയും പ്രഖ്യാപിച്ചിട്ടുണ്ട്.​



deshabhimani section

Related News

View More
0 comments
Sort by

Home