സുമലത മോഹൻദാസ് സിപിഐ ജില്ലാ സെക്രട്ടറി

വടക്കഞ്ചേരി
സിപിഐ ജില്ലാ സെക്രട്ടറിയായി സുമലത മോഹൻദാസിനെയും 45 അംഗ കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു. സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയായിരുന്ന സുമലത മോഹൻദാസ് മലമ്പുഴ മന്തക്കാട് സ്വദേശിയാണ്. മലമ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റും മഹിളാ സംഘം ജില്ലാ സെക്രട്ടറിയുമാണ്. മൂന്ന് ദിവസമായി വടക്കഞ്ചേരിയിൽ നടന്ന സമ്മേളനത്തിന്റെ അവസാന ദിവസമായ ഞായറാഴ്ച അഭിവാദ്യ പ്രസംഗങ്ങൾ, പൊതുചർച്ച, മറുപടി, ക്രഡൻഷ്യൽ റിപ്പോർട്ട് അവതരണം എന്നിവ ഉണ്ടായി.









0 comments