വിദ്യാർഥിനിയുടെ ആത്മഹത്യ

ബാലാവകാശ കമീഷൻ കേസെടുത്തു

Suicide of a student

സംസ്ഥാന ബാലാവകാശ കമീഷൻ ചെയർമാൻ കെ വി മനോജ്കുമാറും കമീഷൻ അംഗം കെ കെ ഷാജുവും 
ശ്രീകൃഷ്ണപുരം സെന്റ്‌ ഡൊമിനിക് സ്കൂളിലെത്തി വിവരങ്ങൾ ശേഖരിക്കുന്നു

വെബ് ഡെസ്ക്

Published on Jun 28, 2025, 12:51 AM | 1 min read

ശ്രീകൃഷ്ണപുരം

ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക് സ്കൂളിലെ ഒമ്പതാംക്ലാസ് വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമീഷൻ സ്വമേധയാ കേസെടുത്തു. സ്കൂളും തച്ചനാട്ടുകര ചോളോടുള്ള കുട്ടിയുടെ വീടും സന്ദർശിച്ച ശേഷമാണ്‌ നടപടി. പൊലീസ്, ജില്ലാ ശിശു സംരംക്ഷണ യൂണിറ്റ്, സ്‌കൂൾ അധികൃതർ എന്നിവരിൽനിന്ന്‌ വിശദ റിപ്പോർട്ട് ആവശ്യപ്പെട്ടു. കുട്ടികൾക്ക് സന്തോഷം നൽകി അവരുടെ അവകാശങ്ങൾ നിലനിർത്തുന്ന അന്തരീക്ഷം സ്‌കൂൾ മാനേജ്മെന്റ് ഉറപ്പുവരുത്തണമെന്ന്‌ നിർദേശിച്ചു. കുട്ടിയുടെ മരണത്തെത്തുടർന്നുണ്ടായ മാനസികാഘാതം കണക്കിലെടുത്ത് സഹപാഠികൾക്കും സ്‌കൂൾ ബസിലുണ്ടാകാറുള്ള കുട്ടികൾക്കും അധ്യാപകർക്കും തിങ്കളാഴ്ച മുതൽ കൗൺസലിങ്‌ ഏർപ്പെടുത്തും. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ്‌ നേതൃത്വം നൽകും. കൃത്യമായി തുടർനിരീക്ഷണം നടത്തുമെന്നും ബാലാവകാശ കമീഷൻ ചെയർമാൻ കെ വി മനോജ്കുമാർ, കമീഷൻ അംഗം കെ കെ ഷാജു എന്നിവർ പറഞ്ഞു. കുട്ടിയുടെ അച്ഛൻ കമീഷന്‌ രേഖാമൂലം പരാതി നൽകി.



deshabhimani section

Related News

View More
0 comments
Sort by

Home