സുബ്രതോ മുഖര്‍ജി കപ്പ് ജൂനിയര്‍ ഗേള്‍സ് ഫുട്ബോളിന്​ തുടക്കം

സുബ്രതോ മുഖര്‍ജി ഫുട്ബോള്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്ത കെ പ്രേംകുമാർ എംഎൽഎ താരങ്ങളെ പരിചയപ്പെടുന്നു
വെബ് ഡെസ്ക്

Published on Aug 05, 2025, 01:00 AM | 1 min read


ശ്രീകൃഷ്ണപുരം

അറുപത്തിനാലാം​ സുബ്രതോ മുഖര്‍ജി സംസ്ഥാന ഫുട്ബോള്‍ ടൂര്‍ണമെന്റ്​ (അണ്ടർ 17 – ഗേൾസ്​) ശ്രീകൃഷ്ണപുരം എച്ച്എസ്‌എസ്‌ ഗ്രൗണ്ടില്‍ തുടങ്ങി. കെ പ്രേംകുമാര്‍ എംഎൽഎ ഉദ്ഘാടനം ചെയ്തു. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്​ സുനിത ജോസഫ് അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം കെ ശ്രീധരന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം വി പ്രജീഷ്​കുമാര്‍, പൊതുവിദ്യാഭ്യാസ വകുപ്പ് ജോയിന്റ്​ ഡയറക്ടര്‍ എ അബൂബക്കര്‍, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി എം സലീന ബീവി, എഇഒ ഇ രാജന്‍, ബിപിസി എൻ പി പ്രിയേഷ്, കെ രാധാകൃഷ്ണന്‍, പ്രിന്‍സിപ്പല്‍ പി എസ് ആര്യ, എ മുരളീധരന്‍, എ എം അജിത്ത്, പി ജി ദേവരാജന്‍, സിദ്ദീഖ് പാറോക്കോട്, കെ കെ രാജേഷ്, ബിജു, സെബാസ്‌റ്റ്യന്‍, റിഷാദ്, ആര്‍ ടി ബിജു എന്നിവര്‍ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home