സരസ്‌മേള: അയൽക്കൂട്ട വീട്ടുമുറ്റ സദസ്സുകൾക്ക് തുടക്കം

പാലക്കാട്
ദേശീയ സരസ്‌മേളയുമായി ബന്ധപ്പെട്ട് കുടുംബശ്രീ തൃത്താല മണ്ഡലത്തിൽ നടത്തുന്ന അയൽക്കൂട്ട വീട്ടുമുറ്റ സദസ്സുകൾക്ക് നന്ദിയക്കോട് തുടക്കം. ഡോ. സുഷമ ഉദ്ഘാടനം ചെയ്തു. ‘ലഹരിമുക്ത തൃത്താല’ ക്യാമ്പയിന്റെ തുടർച്ചയായാണ് വീട്ടുമുറ്റ സദസ്സുകൾ നടത്തുന്നത്. തുടർന്ന്, എട്ട് സിഡിഎസുകളിലെ 110 വാർഡുകളിലായി 9,000 പേർ ക്യാമ്പയിന്റെ ഭാഗമായി. ഉദ്‌ഘാടന പരിപാടിയിൽ പഞ്ചായത്തംഗം കെ വി സുന്ദരൻ അധ്യക്ഷനായി. ജില്ലാ എക്‌സൈസ് ഡെപ്യൂട്ടി കമീഷണർ ടി കെ സതീഷ് മുഖ്യ പ്രഭാഷണം നടത്തി. സിഡിഎസ് വൈസ് ചെയർപേഴ്സൺ സുമലത സ്വാഗതം പറഞ്ഞു. വിമുക്തി പ്രിവന്റിങ് ഓഫീസർ സജീവൻ, ടി കെ മഹേഷ്, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ ഗ്രീഷ്മ തുടങ്ങിയവർ സംസാരിച്ചു.









0 comments