നിരവധി പേരെ കടിച്ചതെന്ന് കരുതുന്ന നായയ്‌ക്ക് പേവിഷബാധ

കൂറ്റനാട്
ഞാങ്ങാട്ടിരിയിലും പരിസരപ്രദേശങ്ങളിലും കഴിഞ്ഞദിവസം നിരവധിപേരെ കടിച്ചതെന്ന് കരുതുന്ന നായയ്‌ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. തിങ്കളാഴ്ചയാണ് ഞാങ്ങാട്ടിരി പൂതംകുളം ഭാഗത്ത് നായയെ ചത്തനിലയിൽ കണ്ടത്. മറ്റു നായ്ക്കളെയോ മൃഗങ്ങളെയോ കടിച്ചിരുന്നോ എന്ന് വ്യക്തതയില്ല. കഴിഞ്ഞദിവസം കൂറ്റനാട് പ്രദേശത്ത് അഞ്ചോളംപേരെ തെരുവുനായ കടിച്ച് പരിക്കേൽപ്പിച്ചിരുന്നു. നാട്ടുകാർ ചേർന്ന് നായയെ കണ്ടെത്താനായി തിരച്ചിൽ നടത്തിയെങ്കിലും ഫലം ഉണ്ടായില്ല.









0 comments