പറമ്പിക്കുളം അണക്കെട്ട് തുറന്നു

കൊല്ലങ്കോട്
ജലനിരപ്പ് ഉയർന്നതിനാൽ പറമ്പിക്കുളം അണക്കെട്ട് തുറന്നു. പരമാവധി സംഭരണ ശേഷി 1,825 അടിയാണ്. വെള്ളിയാഴ്ച ഉച്ചയോടെ ജലനിരപ്പ് 1,824 .28 അടിയായി ഉയർന്നു. വൃഷ്ടി പ്രദേശത്ത് മഴ തുടരുന്നതിനാൽ വെള്ളി പകൽ ഒന്നിന് ഒരുഷട്ടർ 10 സെന്റിമീറ്റർ തുറന്ന് സെക്കൻഡിൽ 400 ക്യുബിക് അടി വെള്ളം പുഴയിലൂടെ പെരിങ്ങൽകുത്ത് അണക്കെട്ടിലേക്ക് ഒഴുക്കിത്തുടങ്ങി. വൃഷ്ടി പ്രദേശത്തെ മഴയും നീരൊഴുക്കും ശ്രദ്ധിച്ച് വെള്ളം ഒഴുക്കുന്നത് ശനിയാഴ്ച ക്രമീകരിക്കും.









0 comments