വീട്ടുമുറ്റ സദസ്സുമായി സാഹിത്യ സംഘം

ചിറ്റൂർ
പുരോഗമന കലാ സാഹിത്യ സംഘം "കേരളം പ്രത്യക്ഷത്തിനപ്പുറം' വിഷയത്തിൽ സംഘടിപ്പിക്കുന്ന വീട്ടുമുറ്റ സദസ്സുകളുടെ ജില്ലാതലം കൊഴിഞ്ഞാമ്പാറ കാരംപൊറ്റയിൽ ജില്ലാ സെക്രട്ടറി ആർ ശാന്തകുമാരൻ ഉദ്ഘാടനം ചെയ്തു. പ്രണവം ശശി മുഖ്യാതിഥിയായി. ചിറ്റൂർ മേഖലാ വൈസ് പ്രസിഡന്റ് ബി പരമേശ്വരൻ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം ടി ജയപ്രകാശ് പ്രഭാഷണം നടത്തി. കുട്ടികൾക്കുള്ള ചിത്രരചന മത്സരം, കലാപരിപാടികൾ സംവാദം, ചർച്ച എന്നിവ നടന്നു. ചിറ്റൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി ഹരിശങ്കർ, സാഹിത്യസംഘം ജില്ലാ കമ്മിറ്റിയംഗം എൻ ജയപ്രകാശ്, മേഖലാ സെക്രട്ടറി ജി ജയകുമാർ, എ സ്വാമിനാഥൻ, വി കെ ശാന്തകുമാരി, ശ്രീധരൻ, ദീപ, ടി ജി സുനിത, ബി ദേവേന്ദ്രൻ, എസ് ശ്രീജിത്ത്, എം പി ശശിധരൻ എന്നിവർ സംസാരിച്ചു. ചിത്രരചനാ മത്സരത്തിൽ വിജയികൾക്ക് സമ്മാനങ്ങളും സർട്ടിഫിക്കറ്റും നൽകി. പുതിയ യൂണിറ്റും രൂപീകരിച്ചു. ഭാരവാഹികൾ: എം സൗമ്യ(സെക്രട്ടറി), കെ ഭുവനേശ്വരി(പ്രസിഡന്റ്), എം ദീപ(സെക്രട്ടറി, വനിതാസാഹിതി).









0 comments