കേരള ചിക്കൻ തരും കോഴിക്കാലും ബിരിയാണി പീസും

കേരള ചിക്കൻ
avatar
സ്വന്തം ലേഖകൻ

Published on Aug 01, 2025, 12:00 AM | 1 min read

പാലക്കാട്​

കോഴിക്കാൽ കഴിക്കാൻ കൊതി തോന്നുന്നുണ്ടോ... എങ്കിൽ വൈകേണ്ട അടുത്തുള്ള കേരള ചിക്കൻ സ്റ്റോറിലേക്ക്​ പോകാം. കോഴിക്കാൽ, ബിരിയാണി, കറി കഷ്ണങ്ങൾ എന്നിങ്ങനെ ശീതീകരിച്ച ഉൽപ്പന്നങ്ങൾ കേരള ചിക്കൻ വിപണിയിലിറക്കി. നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ ജില്ലയിൽ അഞ്ച്​ സ്റ്റോറുകളിലാണ്​ ഉൽപ്പന്നങ്ങൾ കിട്ടുക. കപ്പൂർ, വിളയൂർ, ചെർപ്പുളശേരി, വല്ലപ്പുഴ, അലനല്ലൂർ എന്നീ സിഡിഎസുകളുടെ ഷോപ്പുകളിലാണ്​ ലഭ്യമാക്കിയിട്ടുള്ളത്​. ആവശ്യക്കാർ ഏറിയാൽ കൂടുതൽ കേരള ചിക്കൻ ഒ‍ൗട്ട്​ലെറ്റുകളിലേക്ക്​ ഉൽപ്പന്നങ്ങൾ എത്തിക്കും. കറി കഷ്ണങ്ങൾ 900 ഗ്രാം, 450 ഗ്രാം തൂക്കത്തിലാണ്​ ലഭിക്കുക. 900 ഗ്രാമിന്റെ പാക്കിന്​ 299 രൂപയും 450 ഗ്രാമിന്​ 180 രൂപയുമാണ്​ വില. ബിരിയാണി കഷ്ണങ്ങൾ 900 ഗ്രാം പാക്കിലാണ്​ കിട്ടുക. 289 രൂപയാണ്​ വില. കോഴിക്കാൽ അഞ്ച്​ എണ്ണത്തിന്​ 210 രൂപയും എല്ല്​ ഒഴിവാക്കിയുള്ള ചെസ്റ്റ്​ പീസ്​ 450 ഗ്രാമിന്​ 230 രൂപയുമാണ്​ വില. നിലവിൽ തിരുവനന്തപുരത്താണ്​ കേരള ചിക്കന്റെ ശീതീകരിച്ച ഉൽപ്പന്നങ്ങൾ തയ്യാറാക്കുന്നത്​. ഇത്​ മറ്റ്​ ജില്ലകളിൽ എത്തിച്ചാണ്​ വിൽപ്പന. ഹോട്ട്​ ഡോഗ്, നഗ്ഗട്ട്​സ്​ തുടങ്ങിയ ഉൽപ്പന്നങ്ങളും കുടുംബശ്രീ വൈകാതെ ജില്ലയിൽ വിപണനത്തിന്​ എത്തിക്കും.​ ജില്ലയിൽ കേരള ചിക്കന്​ 25 ഫാമുകളുണ്ട്​. ഏഴ്​ ഒ‍ൗട്ട്​ലെറ്റുകളിലൂടെയാണ്​ വിൽപ്പന.



deshabhimani section

Related News

View More
0 comments
Sort by

Home