കെസിഇയു ജില്ലാ സമ്മേളനം
കേന്ദ്ര സഹകരണനയം പിൻവലിക്കണം

ഒറ്റപ്പാലം
കേന്ദ്ര സഹകരണ നയം പിൻവലിക്കണമെന്ന് കേരള കോ-–ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു. പി മൊയ്തു, എ സോമസുന്ദരൻ നഗറിൽ (വാണിയംകുളം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ) നടന്ന സമ്മേളനം സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് കെ പ്രേംകുമാർ ഉദ്ഘാടനം ചെയ്തു. കെസിഇയു ജില്ലാ പ്രസിഡന്റ് എൻ രാജേഷ് അധ്യക്ഷനായി. എ ശിവദാസ് രക്തസാക്ഷി പ്രമേയവും നിത്യാനന്ദൻ അനുശോചന പ്രമേയവും ജില്ലാ സെക്രട്ടറി കെ കെ സുരേഷ്‌കുമാർ റിപ്പോർട്ടും സംസ്ഥാന ട്രഷറർ പി എസ് ജയചന്ദ്രൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സിഐടിയു ജില്ലാ പ്രസിഡന്റ് പി എൻ മോഹനൻ, ഒറ്റപ്പാലം ഡിവിഷൻ പ്രസിഡന്റ് എസ് കൃഷ്ണദാസ്, സെക്രട്ടറി കെ ഭാസ്കരൻ, കെസിഇയു സംസ്ഥാന വൈസ് പ്രസിഡന്റുമാരായ സുനിൽകുമാർ, വാസുദേവൻ, രവീന്ദ്രൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബബിത, എം ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
എം ഗോപാലകൃഷ്‌ണൻ പ്രസിഡന്റ്, എൻ രാജേഷ് സെക്രട്ടറി
കെസിഇയു ജില്ലാ പ്രസിഡന്റായി എം ഗോപാലകൃഷ്‌ണനെയും സെക്രട്ടറിയായി എൻ രാജേഷിനെയും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: ആർ ജയകുമാർ, കെ പ്രസാദ്, സി രമേഷ്, എസ് പ്രദോഷ്, പി സതീഷ്, പുഷ്പാകരൻ, എം ബബിത (വൈസ് പ്രസിഡന്റ്), വി പി സമീജ്, ടി നാരായണൻകുട്ടി, സി ജയപ്രകാശ്, കെ ബി സുധീർ, പി രഞ്ജിത്ത്, പുഷ്പ, കെ ചെന്താമരാക്ഷൻ (ജോയിന്റ് സെക്രട്ടറ), വി ജ്യോതിബാസു (ട്രഷറർ).








0 comments