കാപ്പ ചുമത്തി യുവാക്കളെ നാടുകടത്തി

പുതുപ്പരിയാരം
നിരവധി ക്രിമിനല്‍ക്കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി. പുതുപ്പരിയാരം തെക്കേപ്പറമ്പ് ഷിബുമോനെ(32) യാണ് ജില്ലയില്‍ പ്രവേശിക്കുന്നതിന് ആറുമാസത്തേക്ക് വിലക്കിയത്. ജില്ലാ പൊലീസ് മേധാവി അജിത്കുമാറിന്റെ ശുപാര്‍ശയില്‍ തൃശൂര്‍ ഡിഐജി ഹരിശങ്കറാണ് ഉത്തരവിട്ടത്. ഉത്തരവ് ലംഘിച്ചാല്‍ മൂന്നുവര്‍ഷംവരെ തടവുശിക്ഷ ലഭിക്കും. ഹേമാംബിക നഗര്‍, കോങ്ങാട്, പുതുനഗരം പൊലീസ് സ്‌റ്റേഷനുകളിലെ ക്രിമിനല്‍ക്കേസുകളില്‍ പ്രതിയാണ് ഷിബുമോൻ. 2019ല്‍ ഹേമാംബികാ സ്‌റ്റേഷന്‍ പരിധിയില്‍ കൊലപാതകശ്രമം നടത്തിയതിനും 2022ല്‍ കോങ്ങാട് സ്‌റ്റേഷന്‍ പരിധിയിലുണ്ടായ കവര്‍ച്ചക്കേസിലും പ്രതിയാണ്. 2025 മെയില്‍ കൊടുവായൂരില്‍ ദേഹോപദ്രവക്കേസില്‍ പ്രതിയായതിനെത്തുടര്‍ന്നാണ് കാപ്പ നടപടി സ്വീകരിച്ചത്. കൊല്ലങ്കോട് നെന്മാറ പൊലീസ് സ്റ്റേഷൻ പരിധിയിലെ അയിലൂർ കയറാടി കോളനിയിലെ വി സന്ദീപിനെ കാപ്പ ചുമത്തി നാടുകടത്തി.









0 comments