കണ്ണിയംപുറത്തെ മോഷണം കള്ളൻ ഒടുവിൽ വെളിച്ചത്ത്

ഒറ്റപ്പാലം
കണ്ണിയംപുറത്ത് രണ്ടു മാസംമുമ്പ് അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണം നടത്തിയത് കൊല്ലം സ്വദേശി നബീമു. മറ്റൊരു കേസിൽ പിടിയിലായ ഇയാളെ ചോദ്യംചെയ്തപ്പോഴാണ് കളവിന് തുമ്പായത്. തമിഴ്‌നാട് സ്വദേശിയും കണ്ണിയംപുറത്തെ സ്വകാര്യ നഴ്‌സിങ് കോളേജിലെ അസി. പ്രൊഫസറുമായ വിനോദ്കുമാർ കൂനംതുള്ളി ക്ഷേത്രത്തിനുസമീപം വാടകയ്‌ക്ക് താമസിക്കുന്ന വീട്ടിലായിരുന്നു മോഷണം. എട്ടരപ്പവന്റെ ആഭരണങ്ങളും 48 ഗ്രാം വെള്ളിയും 3,000 രൂപയുമാണ് മോഷ്ടിച്ചത്. മാർച്ച് 30ന് തമിഴ്‌നാട്ടിലേക്കുപോയ കുടുംബം ഏപ്രിൽ 10ന് തിരിച്ചെത്തിയപ്പോഴാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്. മുൻവാതിൽ കുത്തിത്തുറന്നാണ് കിടപ്പുമുറിയിൽ സൂക്ഷിച്ച ആഭരണങ്ങൾ എടുത്തത്. വിനോദ്കുമാറും കുടുംബവും ജോലി ഉപേക്ഷിച്ച് തമിഴ്‌നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു. മറ്റൊരു കളവുകേസിൽ വടക്കഞ്ചേരി പൊലീസിന്റെ പിടിയിലായി റിമാൻഡിലുള്ള നബീമുവിനെ അടുത്തദിവസം ഒറ്റപ്പാലം പൊലീസ് കസ്റ്റഡിയിൽ വാങ്ങും. ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിലായി 25 മോഷണക്കേസുണ്ട്.









0 comments