ചെല്ലങ്കാവിലും മായപ്പള്ളത്തും
നാശം വിതച്ച് കാട്ടാന

കഞ്ചിക്കോട്
കഞ്ചിക്കോട് വനമേഖലയിലെ 18 അംഗ കാട്ടാനക്കൂട്ടത്തിൽനിന്നും കൂട്ടംതെറ്റിയ രണ്ട് ആന ചെല്ലങ്കാവിലും മായപ്പള്ളത്തും വ്യാപക നാശനഷ്ടമുണ്ടാക്കി. ചൊവ്വ പുലർച്ചെ മായപ്പള്ളത്ത് എത്തിയ ആനകൾ വീടുകൾക്കും കൃഷിയിടങ്ങൾക്കും ഇടയിലൂടെയാണ് നടന്നത്. പലയിടത്തും വീടിന്റെ മതിലുകൾ, നെൽകൃഷി എന്നിവ നശിപ്പിച്ചു. ചെല്ലങ്കാവിൽനിന്ന് മായപ്പള്ളം, കെഎൻ പുതൂർ എന്നിവിടങ്ങളിലേക്കും ആനകളെത്തി. വനംവകുപ്പ് വാച്ചർമാർ സ്ഥലത്തെത്തി പടക്കം എറിഞ്ഞും തീയിട്ടും രാവിലെ 6.30 വരെ പരിശ്രമിച്ചാണ് കഞ്ചിക്കോട്ടെ ഉൾവനത്തിലേക്ക് കയറ്റിയത്. ചൊവ്വ പകൽ മുഴുവൻ നിരീക്ഷിച്ചെങ്കിലും രണ്ട് കൊമ്പൻമാർ ആനക്കൂട്ടത്തോടൊപ്പം ചേർന്നിട്ടില്ലെന്ന് വനംവകുപ്പ് പറഞ്ഞു. 18 ആനകളും പി ടി 14, തമിഴ്‌നാട് കൊമ്പൻ എന്നീ ഒറ്റയാനകളും മേഖലയിലുണ്ട്. പി ടി 5 (ചുരുളിക്കൊമ്പൻ) കണ്ണിന് അസുഖം ബാധിച്ച് മലമ്പുഴ വനയോര മേഖലയിൽ ചികിത്സയിലാണ്.









0 comments