16.17 ലക്ഷവുമായി മധുര സ്വദേശി പിടിയിൽ

ചിറ്റൂർ
മധുരയിൽനിന്ന് പാലക്കാട്ടേക്കുള്ള കെഎസ്ആർടിസി ബസിലെ യാത്രക്കാരനിൽനിന്ന് രേഖകളില്ലാതെ ബാഗിൽ സൂക്ഷിച്ച 16,17,000 രൂപ പിടിച്ചെടുത്തു. മധുര സ്വദേശി വാസുദേവനാണ് പണവുമായി പിടിയിലായത്. തമിഴ്നാട് അതിർത്തിയിൽ ഗോപാലപുരം ചെക്ക്പോസ്റ്റിൽ കൊഴിഞ്ഞാമ്പാറ പൊലീസും പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും നടത്തിയ വാഹന പരിശോധനയിലാണ് പണം കണ്ടെത്തിയത്. കൊഴിഞ്ഞാമ്പാറ ഇൻസ്പെക്‌ടർ എം ആർ അരുൺകുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ ഹരിദാസ്, സുൽഫീക്കർ അലി എന്നിവരും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡുമാണ് പരിശോധന നടത്തിയത്.








0 comments