ചന്ദ്രനഗറിൽ 1.58 കോടിയുമായി 2 പേർ പിടിയിൽ

പുതുശേരി
ചന്ദ്രനഗർ ജങ്ഷന് സമീപം രേഖകളില്ലാതെ കാറിൽ കടത്തിയ 1.58 കോടി രൂപയുമായി രണ്ടുപേർ പിടിയിൽ. തൃശൂർ ഈസ്റ്റ് ഫോർട്ട് തെരുമാടം പാലിശേരി വീട്ടിൽ ഷനിൽ (26), വിയ്യൂർ പിള്ളക്കോട് ഹൗസിൽ സക്കീർ ഹുസൈൻ (47) എന്നിവരെയാണ് കസബ പൊലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് പിടികൂടിയത്. കോയമ്പത്തൂരിൽനിന്നും തൃശൂരിലേക്കാണ് ഇവർ പണം കൊണ്ടുവന്നത്. കസബ ഇൻസ്പെക്ടർ എം സുജിത്തിന്റെ നേതൃത്വത്തിൽ എസ്ഐമാരായ എച്ച് ഹർഷാദ്, റഹ്മാൻ, എ ജതി, റിജു, എഎസ്ഐ യേശുദാസ്, പ്രിയ, ജൈജു എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.








0 comments