പലസ്തീൻ ജനതയ്ക്ക് പാലക്കാടിന്റെ ഐക്യദാർഢ്യം ചോരയിൽ മാഞ്ഞ പേരുകൾ ഇതാ...

പാലക്കാട്
സമാനതകളില്ലാത്ത കൂട്ടക്കൊലയ്ക്ക് വിധേയരായ പലസ്തീൻ ജനതയ്ക്ക് പാലക്കാട്ടെ സാംസ്കാരിക സമൂഹത്തിന്റെ ഐക്യദാർഢ്യം. സാമൂഹ്യ– സാംസ്കാരിക – രാഷ്ട്രീയ രംഗത്തെ പ്രമുഖർ ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരുകൾ വായിച്ചും ചിത്രങ്ങൾ വരച്ചുമാണ് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. സാഹിത്യകാരൻ വൈശാഖൻ ഉദ്‌ഘാടനം ചെയ്‌തു. സംഘാടക സമിതി ചെയർമാൻ ടി ആർ അജയൻ ആമുഖം അവതരിപ്പിച്ചു. സി ആർ രാജീവ് രചനയും ആലാപനവും നിർവഹിച്ച ‘ഇതാണ് ഗാസ' കവിതയോടെ പരിപാടി ആരംഭിച്ചു. കലാമണ്ഡലം ശിവൻ നമ്പൂതിരി, സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്ബാബു, സി കെ രാജേന്ദ്രൻ, സുമലത മോഹൻദാസ്, കെ പി സുരേഷ്‌രാജ്, കെ ബിനുമോൾ, എംഎൽഎമാരായ എ പ്രഭാകരൻ, കെ ശാന്തകുമാരി, കെ ഡി പ്രസേനൻ, കെ പ്രേംകുമാർ, കെ ബാബു, പി പി സുമോദ്, പി മമ്മിക്കുട്ടി തുടങ്ങീ സാംസ്കാരിക– കലാസാഹിത്യ രംഗത്തുള്ളവർ ഗാസയിൽ കൊല്ലപ്പെട്ട 18,000 ത്തിലധികം കുട്ടികളിൽനിന്നും തെരഞ്ഞെടുത്ത 1500 പേരുടെ പേര് പാലക്കാട് വാടിക ഉദ്യാനത്തിലെ സദസ്സിൽ വായിച്ചു. ഇസ്രായേലിന്റെ ക്രൂരത ചിത്രീകരിക്കുന്ന 40 ഫോട്ടോകളുടെയും ചിത്രങ്ങളുടെയും പ്രദർശനം നടന്നു. ചിത്രകാരായ ശ്രീജാ പള്ളം, പി എസ് ജലജ, രമണൻ, ദുർഗാ മാലതി തുടങ്ങിയവർ തത്സമയം ചിത്രങ്ങൾ വരച്ചു. മുപ്പതോളം കുട്ടികൾ പങ്കുചേർന്നു. സംഘാടക സമിതി ജനറൽ കൺവീനർ സി പി പ്രമോദ് സ്വാഗതവും പ്രസാദ് മാത്യു നന്ദിയും പറഞ്ഞു. ചിന്ത രവി ഫൗണ്ടേഷൻ, പുരോഗമന കലാസാഹിത്യസംഘം, ജില്ലാ ലൈബ്രറി കൗൺസിൽ, സ്വരലയ, യുവകലാ സാഹിതി, സംസ്‌കാര സാഹിതി, വനിതാസാഹിതി, ജില്ലാ പബ്ലിക് ലൈബ്രറി, കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ, കേരള എൻജിഒ യൂണിയൻ, കെഎസ്ടിഎ, കെജിഒഎ, എകെജിസിടി, എകെപിസിടിഎ, കെജിഎൻഎ, പിഎസ്‌സിഇയു, സിഐടിയു, ബെഫി, എൽഐസിഇയു, കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷൻ, കെഎസ്ഇബി എംപ്ലോയീസ് യൂണിയൻ, ഓൾ ഇന്ത്യ ലോയേഴസ് യൂണിയൻ, ഒ വി വിജയൻ സ്‌മാരക സമിതി, ടാപ്പ് നാടകവേദി, യുക്തിവാദി സംഘം, പാലക്കാട് നാടകക്കൂട്ടം, ഫോർട്ട് വാക്കേഴ്സ് ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി നടത്തിയത്.









0 comments