പാതിവില തട്ടിപ്പ്; പണമടച്ച് കുടുങ്ങിയവർ പരാതി നൽകും

കരിമ്പുഴ
കരിമ്പുഴ പഞ്ചായത്തിൽ പാതിവില തട്ടിപ്പിനിരയായവർ യോഗം ചേർന്നു. പണം തിരികെ കിട്ടുന്നതുവരെ നിയമ നടപടികൾ സ്വീകരിക്കാനും മുഖ്യമന്ത്രി, മന്ത്രിമാർ, കലക്ടർ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകാനും തീരുമാനമായി. കോട്ടപ്പുറത്തെ ഐആർഡിസിയുടെ കീഴിൽ മാത്രം 321 പേർ വാഹനം, ഗൃഹോപകരണങ്ങൾ, ലാപ്ടോപ് എന്നിവയ്‌ക്കായി പണമടച്ചിട്ടുണ്ട്. ഐആർഡിസി ചെയർമാൻ ഉണ്ണികൃഷ്ണന്റെ പേരിൽ 17 പരാതികളിൽ പൊലീസ് കേസെടുത്തു. കരിമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കെ എം ഹനീഫ, ഉമ്മർ കുന്നത്ത്, എം മോഹനൻ, ആർ പ്രഭാവതി, സി ചാമി, ഫസീല നൗഷാദ്, ഇ പി ബഷീർ, കെ ജംഷീർ, കെ ഷൗക്കത്ത്, അബൂബക്കർ, എം പി ഷബീർ എന്നിവർ സംസാരിച്ചു.









0 comments