ഗവ. ബധിര വിദ്യാലയം 
‘മികവിന്റെ കേന്ദ്രം’

സർക്കാർ ബധിര വിദ്യാലയത്തിൽ മികവിന്റെ കേന്ദ്രം പദ്ധതിയുടെ ഭാഗമായി നിർമിച്ച  ലോങ് ജമ്പ് പിറ്റ്  
കെ പ്രേംകുമാർ എംഎൽ എ ഉദ്ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Aug 02, 2025, 01:00 AM | 1 min read

ഒറ്റപ്പാലം

‘മികവിന്റെ കേന്ദ്രം’ പദ്ധതിയിൽ അടിമുടി മാറി ഗവ. ബധിര വിദ്യാലയം. പദ്ധതി പൂർത്തീകരണം കെ പ്രേംകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ വകുപ്പിൽനിന്ന് 25 ലക്ഷം രൂപ ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കിയത്​. സ്പീച്ച് ലാബ്, ഓഡിയോളജി റൂം, സയൻസ് ലാബ്, സയൻസ് പാർക്ക്, ലോങ്​ ജമ്പ് പിറ്റ് എന്നിവയുടെ നിർമാണം, കംപ്യൂട്ടർ ലാബ്, ലൈബ്രറി എന്നിവയുടെ നവീകരണം, കവാടത്തിന് വാർളി പെയിന്റിങ്​, ഐ ലൗ മൈ സ്കൂൾ ബോർഡ് സ്ഥാപിക്കൽ, സ്കൂൾ ക്ലാസ് മുറികളുടെ അകവും പുറവും പാഠഭാഗവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ, ഗ്രൂപ്പ് ഹിയറിങ് സിസ്റ്റത്തിൽ മോഡൽ ക്ലാസ് മുറി, ഫാഷൻ ഡിസൈനിങ്​ പരിശീലനത്തിന് ‘തനിമ’ പ്രൊഡക്ഷൻ യൂണിറ്റ് എന്നിവയാണ്​ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയത്​. ഒറ്റപ്പാലം നഗരസഭാ ചെയർപേഴ്സൺ കെ ജാനകീദേവി അധ്യക്ഷയായി. നഗരസഭാ സ്ഥിരംസമിതി ചെയർമാൻ കെ അബ്ദുൾ നാസർ, കൗൺസിലർ എം മണികണ്ഠൻ, വിഎച്ച്എസ്​സി പ്രിൻസിപ്പൽ ലബീന, പ്രധാനാധ്യാപിക എം എൽ മിനികുമാരി, പിടിഎ പ്രസിഡന്റ്​ ശിവശങ്കരൻ, എംപിടിഎ പ്രസിഡന്റ്​ കെ പി ഫെമീന, ഖാലിദ്, രാധാലക്ഷ്മി, എം ഐ എ റസാഖ്, പി വി ബഷീർ, സന്തോഷ് ചന്ദ്രൻ, വി ജയരാജ്, തോമസ് ജേക്കബ്, സാജിത എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home