കഞ്ചാവ്​ കേസ്​: യുവാവിന്​ 6 മാസം കഠിനതടവും 
ഒരു ലക്ഷം പിഴയും

ജോസഫ് അഭി ആന്റണി
വെബ് ഡെസ്ക്

Published on Jul 27, 2025, 12:44 AM | 1 min read

ഷൊർണൂർ

ഷൊർണൂർ റെയിൽവേ സ്​റ്റേഷനിൽനിന്ന്​ കഞ്ചാവ് പിടികൂടിയ കേസിൽ യുവാവിന്​ ആറുമാസം കഠിനതടവിനും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. എറണാകുളം പൊറ്റക്കുഴി എളമക്കര പൂവേങ്കേരി വീട്ടിൽ ജോസഫ് അഭി ആന്റണിയെ (27) പാലക്കാട് അഡീഷണൽ സെഷൻസ് കോടതി 2 ജഡ്‌ജിയാണ്​ ശിക്ഷിച്ചത്​. എസ്ഐ വനിൽകുമാറിന്റെ നേതൃത്വത്തിലാണ്​ കഞ്ചാവ്​ കണ്ടെടുത്തത്​. റെയിൽവേ പൊലീസ്​ ഉദ്യോഗസ്ഥൻ കീർത്തിബാബു കേസ്​ അന്വേഷിച്ചു​. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ശ്രീനാഥ് വേണു ഹാജരായി. എസ്ഐ അനിൽ മാത്യു, എസ്​സിപിഒമാരായ ഷിജിത്, അനൂപ് എന്നിവർ പ്രോസിക്യൂഷൻ നടപടി ഏകോപിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home