വനിതാ ശിശു വികസന ഓഫീസിൽ ‘വ്യാജ’ ബോംബ് ഭീഷണി

പാലക്കാട്
പാലക്കാട് റോബിൻസൻ റോഡിലെ വനിതാ ശിശു വികസന ഓഫീസിൽ ‘വ്യാജ’ ബോംബ് ഭീഷണി. ഓഫീസിൽ ഇ–മെയിൽ വഴിയാണ് ബോംബ് ഭീഷണി വന്നത്. വനിതാ ശിശു വികസന വകുപ്പിന്റെ ചുമതലയുള്ള തമിഴ്നാട് സ്വദേശിയായ ഉന്നത ഉദ്യോഗസ്ഥൻ കുട്ടികളെ ഉപദ്രവിക്കുന്നതിൽ പ്രതിഷേധിച്ചാണ് ഭീഷണിയെന്നായിരുന്ന സന്ദേശം. തുടർന്ന്, ബോംബ് സ്ക്വാഡ് പരിശോധന നടത്തി. പരിശോധനയിൽ ഒന്നും കണ്ടെത്താത്തതിനെ തുടർന്ന് കലക്ടറേറ്റിലുള്ള വനിതാ ശിശു വികസന ഓഫീസിലും പരിശോധന നടന്നു. സിഗരറ്റ് ലൈറ്ററിന്റെ രൂപത്തിലുള്ള ബോംബാണ് ഓഫീസിൽ വച്ചിരിക്കുന്നത് എന്നായിരുന്നു സന്ദേശം. പരിശോധനയിൽ ഭീഷണി വ്യാജമാണെന്ന് കണ്ടെത്തി. ഇത്തരം ബോംബ് ഭീഷണി സംസ്ഥാനത്തെ വിവിധ വനിത ശിശു വികസന ഓഫീസുകളിലും ലഭിച്ചിരുന്നു. പാലക്കാട്ടെ പരിശോധനയുടെ ഭാഗമായി ഓഫീസിന്റെ പ്രവർത്തനം രണ്ടു മണിക്കൂറോളം തടസ്സപ്പെട്ടു. ഏപ്രിലിൽ കലക്ടറേറ്റിലും ആർഡിഒ ഓഫീസിലും വ്യാജ ബോംബ് ഭീഷണി വന്നിരുന്നു.









0 comments