റോഡിലിറങ്ങി കാട്ടാനക്കൂട്ടം

മരുതമല ക്ഷേത്ര മലയോര റോഡിലിറങ്ങിയ കാട്ടാനക്കൂട്ടം
കോയമ്പത്തൂർ
മരുതമല ക്ഷേത്ര മലയോര റോഡിലൂടെ കാട്ടാനക്കൂട്ടം ഇറങ്ങി. പിന്നീട് ഇവ കാട്ടിലേക്ക് പോയി. ഇതിൽ മൂന്നു കുട്ടിയാനകളും ഉണ്ടായിരുന്നു. പശ്ചിമഘട്ടത്തോട് ചേർന്ന് ഗ്രാമപ്രദേശങ്ങളിലേക്ക് ഭക്ഷണം തേടി കാട്ടാനകൾ വരുന്നത് വർധിക്കുകയാണ്. ഒറ്റക്കൊമ്പൻ ആന, വേട്ടക്കാരൻ എന്നീ ആനകളും എത്തുന്നുണ്ട്. റോളക്സ് എന്ന കാട്ടാനയെ നേരത്തെ പിടികൂടിയിരുന്നു.









0 comments