നവംബർ 29, ഡിസംബർ 1, 2, 3, 4 തീയതികളിലാണ് കലോത്സവം
ജില്ലാ സ്‌കൂൾ കലോത്സവം ലോഗോ പ്രകാശിപ്പിച്ചു

ആലത്തൂർ
ആലത്തൂരിൽ നടക്കുന്ന ജില്ലാ സ്‌കൂൾ കലോത്സവത്തിന്റെ ലോഗോ കലക്‌ടർ എം എസ് മാധവിക്കുട്ടി പ്രകാശിപ്പിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസർ ആസിഫ് അലിയാർ അധ്യക്ഷനായി. എം ആർ മഹേഷ് കുമാർ, എം എൻ വിനോദ്, ടി ഷൗക്കത്തലി, പി പി മുഹമ്മദ് കോയ, വി അനൂപ്കുമാര്‍, എൻ സതീഷ്‌മോൻ, എം കെ സെയ്‌ത് ഇബ്രാഹിം, എ നിതീഷ്, കെ ജയപ്രകാശ്, വി നവീൻ എന്നിവർ സംസാരിച്ചു. നവംബർ 29, ഡിസംബർ 1, 2, 3, 4 തീയതികളിൽ ആലത്തൂർ എഎസ്എംഎം എച്ച്എസ്എസ്, ജിജിഎച്ച്എസ്എസ്, ബിഎസ്എസ് ഗുരുകുലം എച്ച്എസ്എസ്, ഹോളി ഫാമിലി എച്ച്എസ്, പുതിയങ്കം ജിയുപിഎസ്, എ ഫോർ ഓഡിറ്റോറിയം, ഐസിഎസ് ഓഡിറ്റോറിയം, ആലത്തൂർ പള്ളി ഹാൾ എന്നീ വേദികളിലായാണ് കലോത്സവം നടക്കുക. ചിറ്റിലഞ്ചേരി പികെഎം എയുപി സ്കൂളിലെ അധ്യാപകൻ പി പി മുഹമ്മദ് കോയയാണ് ലോഗോ തയ്യാറാക്കിയത്.








0 comments