ഒരു കോടിയുടെ ഹാഷിഷുമായി പിടിയിൽ

വാളയാർ
എക്സൈസ് ചെക്ക് പോസ്റ്റിലെ വാഹന പരിശോധനയിൽ ബസിൽ കടത്തിയ 1.180 കിലോ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ. സുൽത്താൻബത്തേരി കുപ്പാടി അനിൽ നിവാസിൽ അജിത്കുമാർ (24) ആണ് പിടിയിലായത്. ഇതിന് ഒരു കോടി രൂപ വിലമതിക്കുമെന്ന് എക്സൈസ് അറിയിച്ചു. സേലം റെയിൽവേ സ്റ്റേഷനിൽനിന്ന് കണ്ടാലറിയുന്ന ഹിന്ദി സംസാരിക്കുന്നയാളിൽനിന്നാണ് വാങ്ങിയതെന്നും എറണാകുളത്ത് എത്തിച്ചാൽ കൈപ്പറ്റാൻ ഒരാൾ വരുമെന്ന് അറിയിച്ചതായും പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചു. വാളയാർ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പി രമേഷ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ കെ റിവർദാസ്, ഗ്രേഡ് അസിസ്റ്റന്റ് ഇൻസ്പെക്ടർമാരായ പി എം മുഹമ്മദ് ഷെരീഫ്, ജി പ്രഭ, എക്സൈസ് ഉദ്യോഗസ്ഥരായ കെ പി രാജേഷ്, പി എസ് മനോജ്, ആർ ഉണ്ണികൃഷ്ണൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.









0 comments