അയ്യൻകാളിയുടെ ജന്മദിനമാചരിച്ച് നാട്

പാലക്കാട്
മഹാത്മാ അയ്യൻകാളിയുടെ 162–ാം ജന്മവാർഷികം സമുചിതമായി ആചരിച്ചു. വിവിധ സംഘടനകളുടെയും സാംസ്കാരിക കൂട്ടായ്മകളുടെയും രാഷ്‌ട്രീയ പാർടികളുടെയും നേതൃത്വത്തിൽ വിവിധ പരിപാടികൾ നടന്നു. കേരള കണക്കൻ മഹാസഭ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ദിനാഘോഷം സംസ്ഥാന പ്രസിഡന്റ് കെ രാമചന്ദ്രൻ കല്ലേപ്പുള്ളി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി കെ മണികണ്ഠൻ അധ്യക്ഷനായി. വർക്കിങ് പ്രസിഡന്റ് വി അയ്യപ്പൻ, ജില്ലാ സെക്രട്ടറി കെ ചന്ദ്രൻ കയറാടി, കെ രതീഷ് കമ്പ, കെ കൃഷ്ണൻ കല്ലേക്കാട്, കെ ആറുമുഖൻ, രാജീവ് കുറുക്കൻപാറ എന്നിവർ സംസാരിച്ചു. പൊൽപ്പുള്ളി ഇ എം എസ് ലൈബ്രറി നേതൃത്വത്തിൽ സംഘടിപ്പിച്ച അയ്യൻകാളി ജയന്തി ദിനാഘോഷം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ എൻ സുകുമാരൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് എം എ അരുൺകുമാർ അധ്യക്ഷനായി. സെക്രട്ടറി ബാബു, എ വിനോദ് എന്നിവർ സംസാരിച്ചു. കേരള പുലയർ മഹാസഭ പാലക്കാട് താലൂക്ക് യൂണിയന്റെ അയ്യൻകാളി ദിനാചരണം ജില്ലാ സെക്രട്ടറി ആറുച്ചാമി അമ്പലക്കാട് ഉദ്ഘാടനം ചെയ്തു. കൺവീനർ മാണിക്യൻ പള്ളിപ്പുറം അധ്യക്ഷനായി. സംസ്ഥാന രക്ഷാധികാരി കെ കെ പുരുഷോത്തമന്റെ നിര്യാണത്തിൽ യോഗം അനുശോചിച്ചു. ജില്ലാ പ്രസിഡന്റ് മുരുകൻ പുറയോരം, ട്രഷറർ ദിനീഷ് കമ്പ, ഓർഗനൈസിങ് സെക്രട്ടറി ഗിരീഷ് ധോണി, മഹിളാ ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് സുനിത നാരായണൻകുട്ടി, മഹിളാ ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് സജിത മാത്തൂർ, ടി സി കണ്ണൻ, വൈസ് പ്രസിഡന്റ് രാമൻകുട്ടി, രാജൻ, സുധീഷ്, പ്രമീളകുമാരി, സുബ്രഹ്മണ്യൻ, ടി കെ വേലായുധൻ എന്നിവർ സംസാരിച്ചു. അഖില കേരള പാണർ സമാജം (എകെപിഎസ്) ജില്ലാ കമ്മിറ്റി അയ്യൻകാളിയുടെ ജന്മദിനം ആഘോഷിച്ചു. സംസ്ഥാന നിർവാഹക സമിതിയംഗം രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ടി പി കനകദാസ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സുകുമാരൻ പുലാപ്പറ്റ, പി ആർ രതീഷ്, കൃഷ്ണൻ ചെർപ്പുളശേരി, കെ സുരേഷ് ബാബു, ഇ സി തങ്കവേലു, ദണ്ഡപാണി അമ്പലപ്പറമ്പ് എന്നിവർ സംസാരിച്ചു.









0 comments