കൂട്ടുകാർ പറയുന്നു
‘ഇനിയൊരു യുദ്ധം വേണ്ട’

ബാലസംഘം ജില്ലാ കമ്മിറ്റിയുടെ യുദ്ധവിരുദ്ധ സംഗമം പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി ആർ ശാന്തകുമാരൻ ഉദ്ഘാടനം ചെയ്യുന്നു
പാലക്കാട്
ലോകത്ത് യുദ്ധം തുടരുമ്പോൾ നമ്മുടെ നിശബ്ദത ക്രൂരതയ്ക്കുള്ള പിന്തുണയാണെന്ന് ഓർമപ്പെടുത്തി ബാലസംഘം ജില്ലാ കമ്മിറ്റി യുദ്ധവിരുദ്ധ റാലിയും സംഗമവും നടത്തി. ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് വർഷിച്ചതിന്റെ 80–ാം വാർഷിക ദിനത്തിൽ ഒത്തുചേർന്ന കൂട്ടുകാർ ‘ഇനിയൊരു യുദ്ധം വേണ്ട' കാൻവാസിൽ മാനവികതയുടെ കൈയടയാളം പതിപ്പിച്ചു. സംഗമം പുരോഗമന കലാ സാഹിത്യസംഘം ജില്ലാ സെക്രട്ടറി ആർ ശാന്തകുമാരൻ ഉദ്ഘാടനം ചെയ്തു. ബാലസംഘം ജില്ലാ സെക്രട്ടറി വി ആർ സൂരജ് അധ്യക്ഷനായി. ബാലസംഘം സംസ്ഥാന അക്കാദമിക് കൺവീനർ ടി കെ നാരായണദാസ്, ജില്ലാ കോ–ഓർഡിനേറ്റർ കെ ആർ അഭിഷേക്, കൺവീനർ യു ബാലചന്ദ്രൻ, അക്കാദമിക് കൺവീനർ പി ടി രാഹേഷ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അഭിനവ് ജി കുമാർ, അഡ്വ. കെ പ്രേംജിത് എന്നിവർ സംസാരിച്ചു. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം സി പി പ്രമോദ് സ്വാഗതവും ബാലസംഘം ജില്ലാ വൈസ് പ്രസിഡന്റ് ടി ശിൽപ്പ നന്ദിയും പറഞ്ഞു.









0 comments