കവിയുടെ കാൽപ്പാടുകൾ തേടിയൊരു യാത്ര

പട്ടാമ്പി
കവി പി കുഞ്ഞിരാമൻ നായരുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും അദ്ദേഹം പഠിച്ച സാരസ്വദോദ്യോഗിനി സംസ്കൃത പാഠശാല (പെരുമുടിയൂരിലെ എസ്എൻജി എൽപിഎസ്, ഓറിയന്റൽ ഹയർ സെക്കൻഡറി), പട്ടാമ്പി ഗവ. സംസ്കൃത കോളേജ് എന്നിവിടങ്ങൾ ‘കവിയുടെ കാൽപ്പാടുകൾ തേടി’ പരിപാടിയുടെ ഭാഗമായി സന്ദർശിച്ചു. മക്കളായ ലീല, രവീന്ദ്രൻ എന്നിവരും മരുമക്കൾ, പേരമക്കൾ, കവിതകളെ സ്നേഹിക്കുന്ന കൂട്ടായ്മ, കവി മാധവൻ പുറച്ചേരി എന്നിവരാണ് പി കുഞ്ഞിരാമൻ നായർ സഞ്ചരിക്കുകയും താമസിക്കുകയും കവിതകൾ എഴുതുകയും ചെയ്ത പ്രദേശങ്ങളിലൂടെ യാത്ര നടത്തിയത്. പട്ടാമ്പി സംസ്കൃത കോളേജിലെത്തിയ സംഘവുമായി മന്ത്രി വി അബ്ദുറഹിമാൻ, മുഹമ്മദ് മുഹസിൻ എംഎൽഎ, കവി പി രാമൻ, ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് ഡോ. സി പി ചിത്രഭാനു, എം വി മോഹനൻ എന്നിവർ സംസാരിച്ചു. യാത്ര തിങ്കളാഴ്ച സമാപിച്ചു.








0 comments