പട്ടയ 
വിതരണം

9 വര്‍ഷം: 4 ലക്ഷം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
വി കെ രഘുപ്രസാദ്‌

Published on Apr 27, 2025, 02:00 AM | 1 min read

പാലക്കാട്‌

ഐക്യകേരളത്തിന്റെ ചരിത്രത്തിൽ റെക്കോഡ്‌ പട്ടയ വിതരണവുമായി എൽഡിഎഫ്‌ സർക്കാർ പ്രഖ്യാപിത ലക്ഷ്യത്തിലേക്ക്‌. രണ്ട്‌ സർക്കാർ കാലയളവിൽ സംസ്ഥാനത്ത്‌ അഞ്ച്‌ ലക്ഷം പട്ടയം വിതരണം ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം. മെയ്‌ എട്ടിന്‌ നടക്കുന്ന സംസ്ഥാന പട്ടയമേളയിൽ 43,000 പട്ടയം വിതരണം ചെയ്യുന്നതോടെ വിതരണം ചെയ്‌ത പട്ടയങ്ങളുടെ എണ്ണം 4,00,298 ആകും. ഒന്നാം പിണറായി സർക്കാർ 1,77,011 പട്ടയങ്ങളും രണ്ടാം പിണറായി സർക്കാർ കഴിഞ്ഞ വർഷംവരെ 1,80,887 പട്ടയങ്ങളും വിതരണം ചെയ്‌തു. നാലുവർഷത്തിനിടയിൽ രണ്ട്‌ ലക്ഷത്തിനടുത്ത് പട്ടയം വിതരണം ചെയ്‌ത ആദ്യ സർക്കാർ എന്ന നേട്ടവും എൽഡിഎഫ്‌ സർക്കാരിന്‌ സ്വന്തം. നവകേരളം മിഷന്റെ ഭാഗമായി "എല്ലാവർക്കും ഭൂമി എല്ലാഭൂമിക്കും രേഖ' എന്ന ലക്ഷ്യത്തിൽ സർക്കാർ നേരത്തെ പട്ടയം മിഷൻ രൂപീകരിച്ചിരുന്നു. കഴിഞ്ഞ ബജറ്റിൽ പട്ടയമിഷൻ പ്രവർത്തനങ്ങൾക്ക്‌ തുക വകയിരുത്തുകയും ചെയ്‌തു. ഇതിന്റെ അടിസ്ഥാനത്തിൽ എല്ലാ നിയോജകമണ്ഡലങ്ങളിലും എംഎൽഎമാരുടെ നേതൃത്വത്തിൽ പട്ടയ അസംബ്ലി ചേർന്നാണ്‌ പട്ടയം വിതരണം ഊർജിതമാക്കിയത്‌. പുറമ്പോക്ക്‌, ദേവസ്വം, മിച്ചഭൂമി, ലാൻഡ്‌ ട്രൈബ്യൂണൽ, മലയോര പട്ടയങ്ങൾ എന്നിങ്ങനെയാണ്‌ വിതരണം ചെയ്‌തത്‌. വർഷങ്ങളായി പാർക്കുന്ന ഭൂമിയിൽ ഉടമസ്ഥാവകാശമില്ലാത്തതിനാൽ പ്രയാസം നേരിട്ട ആയിരങ്ങളുടെ ദുരിതത്തിനാണ്‌ എൽഡിഎഫ്‌ സർക്കാരിന്റെ ഇഛാശക്തി പരിഹാരം കണ്ടത്‌.



deshabhimani section

Related News

View More
0 comments
Sort by

Home