സ്കൂളുകൾക്ക് 2,122 റോബോട്ടിക് കിറ്റ്

പാലക്കാട്
പത്താം ക്ലാസിലെ മുഴുവന്‍ കുട്ടികൾക്കും റോബോട്ടിക്സ് പഠനവും പ്രായോഗിക പരിശീലനവും നൽകാനായി ജില്ലയിലെ 170 സ്കൂളുകൾക്ക് 2,122 റോബോട്ടിക് കിറ്റുകൾ വിതരണം ചെയ്തു. കേരള ഇന്‍ഫ്രാസ്ട്രക്ചർ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) ആണ് പദ്ധതി നടപ്പാക്കുന്നത്. പത്താം ക്ലാസിലെ പുതിയ ഐസിടി പഠനത്തിന്റെ ഭാഗമായാണ് പദ്ധതി. സർക്യൂട്ടുകളുടെ നിര്‍മാണം, സെന്‍സറുകളുടെയും ആക്റ്റിവേറ്ററുകളുടെയും ഉപയോഗം, കംപ്യൂട്ടര്‍ പ്രോഗ്രാമിങ് വഴി ഇലക്ട്രോണിക് ഉപകരണങ്ങളുടെ നിയന്ത്രണം എന്നിവയിൽ കുട്ടികൾക്ക് പരിശീലനം നൽകും. കിറ്റിലെ വിവിധഘടകങ്ങളുടെ സഹായത്തോടെ ഓട്ടോമാറ്റിക് സാനിറ്റൈസര്‍ ഡിസ്പെന്‍സര്‍, എഐ ഉപയോഗിച്ചുള്ള ഹോം ഓട്ടോമേഷന്‍ സംവിധാനത്തിലൂടെ മുഖംതിരിച്ചറിഞ്ഞ് സ്വയംതുറക്കുന്ന സ്മാര്‍ട്ട് വാതിലുകള്‍ എന്നിവ തയ്യാറാക്കാൻ പരിശീലിപ്പിക്കും. 860 അധ്യാപകർക്കുള്ള പ്രത്യേക പരിശീലനം ഈ മാസം അവസാനത്തോടെ പൂർത്തിയാകും.









0 comments