വന്യമൃഗശല്യം
ദ്രുതപ്രതികരണ സേനയിൽ കൂടുതൽ ജീവനക്കാരെ നിയമിക്കും: മന്ത്രി

മണ്ണാർക്കാട്
വന്യമൃഗശല്യം പരിഹരിക്കുന്നതിനായി മണ്ണാർക്കാട് മേഖലയിലെ ദ്രുതപ്രതികരണസേനയിൽ കൂടുതൽ ജീവനക്കാരെ നിയോഗിക്കുമെന്ന് മന്ത്രി കെ ശശീന്ദ്രൻ പറഞ്ഞു. മന്ത്രിയും ജനപ്രതിനിധികളും മണ്ണാർക്കാട് ഡിഎഫ്ഒയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. അട്ടപ്പാടിയിലെ വന്യമൃഗശല്യത്തിന് പരിഹാരം കാണുന്നതിന് വനംവകുപ്പിന്റെ നേതൃത്വത്തില്‍ ആഗസ്റ്റ് ഒന്നിന് അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ യോഗം ചേരും. കാട്ടുപന്നി ശല്യം പരിഹരിക്കാൻ മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന ഡ്രൈവ് നടത്താൻ മന്ത്രി ഡിഎഫ്ഒയോട് ഉത്തരവിട്ടു. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകൻ, സ്ഥിരം സമിതി ചെയർപേഴ്സൺ സനോജ്, പഞ്ചായത്തംഗം ഡി രവി, മണികണ്ഠൻ പൊറ്റശേരി, ഡിഎഫ്ഒ സി അബ്ദുള്‍ ലത്തീഫ്, റസാഖ് മൗലവി, മോഹൻ ഐസക്, സദക്കത്തുള്ള പടലത്ത് എന്നിവർ യോഗത്തിൽ പങ്കെടുത്തു.









0 comments