യുവാവിന് കാറിനുള്ളിൽനിന്ന് പാമ്പ് കടിച്ചു

തൊട്ടിൽപ്പാലം
കാറിൽ യാത്രചെയ്തുകൊണ്ടിരിക്കെ യുവാവിന് പാമ്പുകടിയേറ്റു. കുറ്റ്യാടി ചുരത്തിൽവച്ചാണ് നിരവിൽപ്പുഴ സ്വദേശി രാജീവ (30)ന് ഓടിക്കൊണ്ടിരിക്കുന്ന കാറിനുള്ളിൽനിന്ന് പാമ്പുകടിയേറ്റത്. ചുരുട്ട വർഗത്തിൽപ്പെട്ട പാമ്പാണ് കടിച്ചത്. ശനിയാഴ്ച രാത്രി വടകരയിൽ പോയി തിരിച്ച് നിലവിൽപുഴയിലെ വീട്ടിലേക്ക് പോകവേയായിരുന്നു സംഭവം. രാജീവനെ മറ്റൊരു വാഹനത്തിൽ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിത്സ ലഭ്യമാക്കി. തൊട്ടിൽപ്പാലം മൂന്നാംകൈയിലെ വർക് ഷോപ്പിൽ എത്തിച്ച കാറിൽനിന്ന് പാമ്പുപിടിത്ത വിദഗ്ധൻ സുരേന്ദ്രൻ കരിങ്ങാട് പാമ്പിനെ പിടികൂടി.









0 comments