പട ജയിച്ച് ‘അടിയോർപ്പട’

തൃശൂർ ഗവ. മെഡിക്കൽ കോളേജ് അവതരിപ്പിച്ച നാടകം അടിയോർപ്പടയിൽനിന്ന്
കോഴിക്കോട് കേരള ആരോഗ്യ സർവകലാശാലയുടെ ഇന്റർസോൺ കലോത്സവത്തിൽ തൃശൂർ ഗവ. മെഡിക്കൽ കോളേജ് അവതരിപ്പിച്ച നാടകം ‘അടിയോർപ്പട’ മികച്ച നാടകമായി. കേന്ദ്ര കഥാപാത്രമായ നന്ദനയാണ് മികച്ച നടി. ‘പിമോക്ക ടെയിൽസ് ആർട് കളക്ടീവി’ന്റെ നേതൃത്വത്തിൽ മിഥുൻ ഹരി, ആകാശ് ആഷാഢം എന്നിവർ ചേർന്നാണ് സംവിധാനം നിർവഹിച്ചത്. ഗോകുൽ രാജാണ് രചന. കേരളത്തിന്റെ അടിമ ചരിത്രവും ഭൂസമരങ്ങളുമായിരുന്നു പ്രമേയം. തോറ്റുപോയ ഭൂസമരങ്ങൾക്ക് ഒരു പ്രതിചരിത്രം നിർമിക്കുകയായിരുന്നു ‘അടിയോർപ്പട’യിലൂടെ. സംവിധായകരിൽ ഒരാളായ ആകാശ് തന്നെയാണ് വെളിച്ചനിയന്ത്രണം. ആസിം, ഷഹല, ദിയ, സൗരവ്, ദിൽഷ, സേതു, ഹിബ, ജോർജ്, ആദിത്യ, അമാൻ എന്നിവരായിരുന്നു അഭിനേതാക്കൾ.








0 comments