വാട്ടർ അതോറിറ്റി നിരാഹാര സമരത്തിന് തുടക്കം

കോഴിക്കോട് വാട്ടർ അതോറിറ്റി ജീവനക്കാർ നടത്തുന്ന അഞ്ചുദിവസ റിലേ നിരാഹാരസമരത്തിന് തുടക്കമായി. കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ നേതൃത്വത്തിൽ മലാപ്പറന്പ് സർക്കിൾ ഓഫീസ് പരിസരത്താണ് സമരം. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി കെ മുകുന്ദൻ ഉദ്‌ഘാടനം ചെയ്‌തു. എംപ്ലോയീസ് യൂണിയൻ ജില്ലാ പ്രസിഡന്റ് കെ സി ഉസ്‌മാൻ കോയ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി എ സുധാകരൻ, കെ സി അനൂപ്, കെ വിശ്വനാഥൻ, ടി വി സിയാബ്, ടി കെ സന്ദീപ്, പ്രശോഭ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ കെ വിജയൻ സ്വാഗതം പറഞ്ഞു. കേന്ദ്രസർക്കാരിന്റെ സംസ്ഥാനത്തോടുള്ള സാന്പത്തിക ഉപരോധം അവസാനിപ്പിക്കുക, വാട്ടർ അതോറിറ്റിയിലെ കെടുകാര്യസ്ഥത അവസാനിപ്പിച്ച് സാന്പത്തിക മാനേജ്‌മെന്റ് കാര്യക്ഷമമാക്കുക, കുടിശ്ശിക ആനുകൂല്യങ്ങൾ ഉടൻ നൽകുക, താൽക്കാലിക തൊഴിലാളികൾക്ക് മിനിമം വേതനം നൽകുക, നിർമാണപ്രവർത്തനങ്ങളിലെ അഴിമതി വിജിലൻസ് അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങളുയർത്തിയാണ് സമരം. കെ പി രാജേഷ്‌ബാബു, എ വി വിപിൻ, കെ എം ബിജീഷ്‌കുമാർ, എം കെ അരുൺ എന്നിവരാണ് ആദ്യദിവസം നിരാഹാരമനുഷ്‌ഠിച്ചത്.









0 comments