വി എസ് അച്യുതാനന്ദൻ മിനി സ്റ്റേഡിയം നാടിന് സമർപ്പിച്ചു

നവീകരിച്ച വി എസ് അച്യുതാനന്ദൻ മിനി സ്റ്റേഡിയം (ഒളവണ്ണ -മാവത്തുംപടി ഗ്രൗണ്ട്) മന്ത്രി വി അബ്ദുറഹ്മാൻ ഉദ്ഘാടനംചെയ്യുന്നു
പന്തീരാങ്കാവ് ഒളവണ്ണയിൽ മികച്ച സൗകര്യങ്ങളോടെ നവീകരിച്ച വി എസ് അച്യുതാനന്ദൻ മിനി സ്റ്റേഡിയം (ഒളവണ്ണ -മാവത്തുംപടി ഗ്രൗണ്ട്) മന്ത്രി വി അബ്ദുറഹ്മാൻ നാടിന് സമർപ്പിച്ചു. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന 'പഞ്ചായത്തിൽ ഒരു കളിസ്ഥലം' പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 50 ലക്ഷം രൂപയും പിടിഎ റഹീം എംഎൽഎയുടെ ആസ്തി വികസന ഫണ്ടിലെ 50 ലക്ഷം രൂപയും ചേർത്ത് ഒരുകോടി രൂപ ചെലവിലാണ് നവീകരണം . 2024ഫെബ്രുവരി 19ന് പി ടി എ റഹീം എംഎൽഎ പ്രവൃത്തി ഉദ്ഘാടനംചെയ്ത്, ഒന്നരവർഷംകൊണ്ടാണ് നവീകരണം പൂർത്തിയാക്കിയത്. ജില്ലയിൽ വി എസിന്റെ പേരിൽ പ്രഥമ നാമകരണമാണ് മിനി സ്റ്റേഡിയത്തിന് നൽകിയിരിക്കുന്നത്. പി ടി എ റഹീം എംഎൽഎ അധ്യക്ഷനായി. സ്പോർട്സ് കേരള ഫൗണ്ടേഷൻ എകിസ്യൂട്ടീവ് എന്‍ജിനിയർ മുഹമ്മദ് അഷ്‌റഫ് പദ്ധതി വിശദീകരിച്ചു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ഗവാസ്, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് സ്‌ഥിരം സമിതി അധ്യക്ഷൻ രവി പറശ്ശേരി, പഞ്ചായത്ത് സ്‌ഥിരം സമിതി അധ്യക്ഷന്മാരായ എം സിന്ധു, പി മിനി, പി ബാബുരാജൻ, പഞ്ചായത്തംഗം പി ഷിബില, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ കെ ജയപ്രകാശൻ, ആസൂത്രണ സമിതി അംഗം കെ ബൈജു, വിവിധ രാഷ്ട്രീയ പ്രതിനിധികളായ പി ഷിജിത്ത് (സിപിഐ എം), അബ്ദുൽ ഖാദർ (മുസ്ലിംലീഗ്), വി മഹേഷ് കുമാർ (ബിജെപി) എന്നിവർ സംസാരിച്ചു. ഒളവണ്ണ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ ജയപ്രശാന്ത് സ്വാഗതവും സ്വാഗതസംഘം കൺവീനർ പഞ്ചായത്ത് സെക്രട്ടറി എം ഷെരീഫ നന്ദിയും പറഞ്ഞു.









0 comments