തെരുവുനായ ആക്രമണത്തിൽ രണ്ടര വയസ്സുകാരന് പരിക്ക്

പരിക്കേറ്റ മുഹമ്മദ് അസ്ഹബ്
പന്തീരാങ്കാവ് ഒളവണ്ണ ഇരിങ്ങല്ലൂരിൽ തെരുവുനായയുടെ ആക്രമണത്തിൽ രണ്ടര വയസ്സുകാരന് പരിക്ക്. ഇരിങ്ങല്ലൂർ കരുവാത്ത് മീത്തൽ ജാഫറിന്റെ മകൻ മുഹമ്മദ് അസ്ഹബിനാണ് തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. മുഹമ്മദ് അസ്ഹബിന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ നൽകി. ശനി രാവിലെ 10.45 ഓടെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന മുഹമ്മദ് അസ്ഹബിനെ തെരുവുനായ ഓടിവന്ന് ആക്രമിക്കുകയായിരുന്നു. വലത് കൈത്തണ്ടയിലും ചുമലിലും മുഖത്തിന്റെ വലതുഭാഗത്തുമാണ് പരിക്കേറ്റത്.









0 comments