ഹരിത പദവിയിൽ 
വിനോദസഞ്ചാര കേന്ദ്രങ്ങൾ

ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക്‌ സമ്പൂർണ ഹരിത പദവി.
വെബ് ഡെസ്ക്

Published on Aug 06, 2025, 02:02 AM | 1 min read

സ്വന്തം ലേഖകൻ കോഴിക്കോട്‌ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക്‌ സമ്പൂർണ ഹരിത പദവി. 29 കേന്ദ്രങ്ങൾക്കാണ്‌ സംസ്ഥാന സർക്കാരിന്റെ ഹരിത പദവി അംഗീകാരം ലഭിച്ചത്‌. ഹരിത കേരളം മിഷൻ മുഖേന നടപ്പാക്കുന്ന ‘മാലിന്യമുക്തം നവകേരളം' ജനകീയ ക്യാമ്പയിന്റെ ഭാഗമായാണ് വിനോദസഞ്ചാര കേന്ദ്രങ്ങളെ ഹരിതാഭമാക്കുന്നത്. ഈ വർഷം ഹരിത പദവി ലഭിച്ചതിൽ കൂടുതലും ഡിടിപിസിക്കുകീഴിലുള്ളവയാണ്​– 12 കേന്ദ്രങ്ങൾ. ഇതിൽ രണ്ടെണ്ണം വനവും ടൂറിസവും, ഒന്ന്‌ വനവും കെഎസ്‌ഇബിയുംകൂടി ചേർന്നുള്ളതാണ്‌. വനംവകുപ്പ് ആറ്​, ഇറിഗേഷൻ മൂന്ന്​, പുരാവസ്‌തുവകുപ്പ്‌ 2, ദേവസ്വം​, എൽഎസ്ജിഡി​, നാഷണൽ കൗൺസിൽ ഓഫ്‌ സയൻസ്‌ മ്യൂസിയം​, മൃഗശാല വകുപ്പ്, യുഎൽസിസി, സ്വകാര്യം, കേരള സയൻസ്‌ ആൻഡ്‌ ടെക്‌നോളജി എന്നിവിടങ്ങളിൽ ഒന്നുവീതം എന്നിങ്ങനെയാണ് കേന്ദ്രങ്ങളുടെ എണ്ണം. ജാനകിക്കാട്, തുഷാരഗിരി, പയംകുറ്റിമല, ലോകനാർക്കാവ്, സാൻഡ് ബാങ്ക്സ്, സരോവരം, മാനാഞ്ചിറ സ്‌ക്വയർ, പ്ലാനറ്റോറിയം, പഴശ്ശിരാജ മ്യൂസിയം ആർട്‌ ഗാലറി ആൻഡ് കൃഷ്ണമേനോൻ മ്യൂസിയം, ബേപ്പൂർ ബീച്ച്, സൗത്ത് ബീച്ച് ആൻഡ്‌ ശിലാസാഗരം ബീച്ച്, ഫ്രീഡം സ്ക്വയർ ആൻഡ്‌ കൾച്ചറൽ ബീച്ച്‌, കക്കാട് ഇക്കോ ടൂറിസം പുതുപ്പാടി, ഭട്ട് റോഡ് ബ്ലിസ് പാർക്ക്, സർഗാലയ ആർട്ട് ആൻഡ്‌ ക്രാഫ്റ്റ് വില്ലേജ്, കേരള ഹൈടൽ ടൂറിസം സെന്റർ, കരിയാത്തും പാറ, തോണിക്കടവ്‌ ടൂറിസം കേന്ദ്രം, മലബാർ ബൊട്ടാണിക്കൽ ഗാർഡൻ, ചക്കിട്ടപ്പാറ, വയലട, കടലുണ്ടി വള്ളിക്കുന്ന്‌ കമ്യൂണിറ്റി റിസർവ്, കാപ്പാട് ബ്ലൂ ഫ്ലാഗ് ബീച്ച് എരൂൾ ബീച്ച്, അരിപ്പാറ, കുഞ്ഞാലി മരയ്‌ക്കാർ സ്‌മാരകം, ആക്ടീവ്‌ പ്ലാനറ്റ്‌, കാക്കവയൽ വനപർവം എന്നിവയാണ്‌ നേട്ടം കൈവരിച്ചത്‌. മാലിന്യസംസ്കരണത്തിനുള്ള സ്ഥിരം സംവിധാനങ്ങൾ. ജല സ്രോതസ്സുകളുടെ സംരക്ഷണം, ശുദ്ധജല ലഭ്യത, ഊർജസംരക്ഷണ സംവിധാനങ്ങൾ തുടങ്ങി വിവിധ ഘടകങ്ങൾ പരിഗണിച്ചാണ് പദവി നൽകിയത്. പ്രാദേശിക ജനങ്ങളുടെ തൊഴിൽ സാധ്യത വർധിപ്പിക്കാനും ജീവിതനിലവാരം ഉയർത്താനുള്ള പദ്ധതികൾ തുടങ്ങുന്നതും ഹരിത ടൂറി സം പ്രവർത്തനങ്ങളുടെ മാനദണ്ഡങ്ങളിൽ ഉൾപ്പെടും.



deshabhimani section

Related News

View More
0 comments
Sort by

Home