നിറ ഓർമകളിലേക്ക് ‘ടൂർ ടു എം ടി’

ആര്‍ക്കിയോളജി ആന്‍ഡ് ഹെറിറ്റേജ് അസോസിയേഷന്‍ നടക്കാവ് ജിവിഎച്ച്എസ്എസില്‍ നടത്തിയ 'ടൂര്‍ ടു എം ടി' പ്രദര്‍ശനത്തില്‍ നിന്ന്
കോഴിക്കോട് ജനനം മുതൽ മരണം വരെയുള്ള ‘എം ടി കാല’ത്തിന്റെ ഓർമച്ചിത്രങ്ങളാണിന്ന് സ്കൂൾ അങ്കണം. ആർക്കിയോളജി ആൻഡ് ഹെറിറ്റേജ് അസോസിയേഷനും നടക്കാവ് ജിവിഎച്ച്എസ്‌എസും ചേർന്നാണ് സ്‌കൂൾ അങ്കണത്തിൽ എം ടിയുടെ പിറന്നാൾ ദിനത്തിൽ ‘ടൂർ ടു എം ടി’ ചിത്രപ്രദർശനം സംഘടിപ്പിച്ചത്. കുട്ടിക്കാലം മുതലുള്ള എം ടിയുടെ അവിസ്മരണീയ ജീവിത മുഹൂർത്തങ്ങൾ കണ്ണിചേർത്തുള്ളതാണ് പ്രദർശനം. അമൂല്യമായ ഫോട്ടോകൾ, എം ടി എഴുതിയ കത്തിന്റെ പകർപ്പുകൾ, അദ്ദേഹത്തിന്റെ സിനിമകളുടെ പോസ്റ്ററുകൾ, എം ടി മുഖചിത്രത്തോടെയുള്ള വാരിക തുടങ്ങിയ ഓർമകളുടെ അടയാളപ്പെടുത്തലുകൾ ‘ടൂർ ടു എം ടി’യെ അവിസ്‌മരണീയമാക്കുന്നു. എം ടി മരിച്ച ദിവസം പ്രസിദ്ധീകരിച്ച മിക്ക പത്രങ്ങളുടെയും പേജുകളും പ്രദർശനത്തിലുണ്ട്. മുൻ മുഖ്യമന്ത്രി ഇ കെ നായനാർ, എഴുത്തുകാരി മാധവിക്കുട്ടി, ഗായകൻ പി ജയചന്ദ്രൻ തുടങ്ങിയവർക്കൊപ്പമുള്ള ചിത്രങ്ങൾ, സിനിമാ ചിത്രീകരണത്തിനിടെയുള്ള നിമിഷങ്ങൾ, ദേശീയാംഗീകാരങ്ങൾ ഏറ്റുവാങ്ങുന്ന ചിത്രങ്ങൾ, ജയചന്ദ്രൻ തുടങ്ങിയവർക്കൊപ്പമുള്ള ചിത്രങ്ങൾ, സിനിമാ ചിത്രീകരണത്തിനിടെയുള്ള നിമിഷങ്ങൾ, സൗഹൃദ നിമിഷങ്ങൾ തുടങ്ങിയവയെല്ലാം ടൂർ ടു എം ടിക്ക് മിഴിവേകുന്നു. പ്രദർശനം പ്രധാനാധ്യാപകൻ കെ വി പ്രേമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എ കെ ലത്തീഫ്, കെ മുജീബ് റഹ്മാൻ, റഷീദ് മക്കട, കെ പി ദിലീപ് കുമാർ എന്നിവർ സംസാരിച്ചു. സൗഹൃദ നിമിഷങ്ങൾ തുടങ്ങിയവയെല്ലാം ടൂർ ടു എം ടിക്ക് മിഴിവേകുന്നു. പ്രദർശനം പ്രധാനാധ്യാപകൻ കെ വി പ്രേമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എ കെ ലത്തീഫ്, കെ മുജീബ് റഹ്മാൻ, റഷീദ് മക്കട, കെ പി ദിലീപ് കുമാർ എന്നിവർ സംസാരിച്ചു.









0 comments