ഹാട്രിക് നേട്ടവുമായി തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രം

തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രം
സ്വന്തം ലേഖകൻ തിരുവമ്പാടി സംസ്ഥാന കായകല്‍പ്പ് അവാര്‍ഡിൽ തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിന് ഹാട്രിക്ക് നേട്ടം ജില്ലയിൽ 99.6 ശതമാനം മാർക്ക് നേടിയാണ് തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രം ഒന്നാംസ്ഥാനത്തെത്തിയത്. 2023ൽ രാജ്യത്തെ മികച്ച കുടുംബാരോഗ്യ കേന്ദ്രത്തിനുള്ള എൻക്യുഎഎസ് അവാർഡും രണ്ടുതവണ കേരള അക്രഡിറ്റേഷൻ സ്റ്റാൻഡേർസ് ഫോർ ഹോസ്പിറ്റൽ (കാഷ്) അവാർഡും തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിന് ലഭിച്ചിട്ടുണ്ട്. കുടുംബാരോഗ്യ കേന്ദ്രത്തിന് ലഭിച്ച ഹാട്രിക് അംഗീകാരം ആശുപത്രിയുടെ വികസനത്തിനും പൊതുജനക്ഷേമത്തിനും വളരെയധികം പ്രയോജനപ്പെടുമെന്നും ജീവനക്കാരുടെ കൂട്ടായ്മയുടെയും അർപ്പണബോധത്തിന്റെയും വിജയംകൂടിയാണ് നേട്ടമെന്നും മെഡിക്കൽ ഓഫീസർ കെ വി പ്രിയ പറഞ്ഞു. എച്ച്ഡബ്ല്യുസി വിഭാഗത്തിൽ 99 ശതമാനം മാർക്ക് നേടി പൊന്നാങ്കയം ജനകീയ ആരോഗ്യകേന്ദ്രം ഒന്നാംസ്ഥാനവും 97.5 ശതമാനം മാർക്കോടെ പുല്ലൂരാംപാറ ജനകീയ ആരോഗ്യകേന്ദ്രം മൂന്നാംസ്ഥാനവും നേടി. ശുചിത്വം, മാലിന്യ പരിപാലനം, അണുബാധാ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി സര്‍ക്കാര്‍ ആവിഷ്‌കരിച്ച അവാര്‍ഡാണിത്.









0 comments