നാസറിന്റെ കുടുംബത്തിന് സ്നേഹവീടിന്റെ തണൽ

തെറ്റത്ത് നാസറിന്റെ കുടുംബത്തിന് സിപിഐ എം നിർമിച്ചുനൽകിയ സ്നേഹവീടിന്റെ താക്കോൽ എ സി മൊയ്‌തീൻ, ഇ രമേശ് ബാബു എന്നിവർ ചേർന്ന് കൈമാറുന്നു
മുക്കം
പന്നിക്കോട്ട് പരേതനായ തെറ്റത്ത് നാസറിന്റെ കുടുംബത്തിന് ഇനി നല്ല വീടിന്റെ തണലിൽ അന്തിയുറങ്ങാം. സിപിഐ എം ആണ് ഈ കുടുംബത്തിന് വീട് നിർമിച്ചുനൽകിയത്. സിപിഐ എം നേതൃത്വത്തിൽ രൂപീകരിച്ച വീട് നിർമാണ കമ്മിറ്റി രക്ഷാധികാരികളായ എ സി മൊയ്‌തീൻ, ഇ രമേശ് ബാബു എന്നിവർ ചേർന്ന് വീടിന്റെ താക്കോൽ നാസറിന്റെ മക്കളായ ഷഫീഖ്, ആഷിഖ് എന്നിവർക്ക് കൈമാറി.
ചടങ്ങിൽ സിപിഐ എം ഏരിയാ കമ്മിറ്റി അംഗങ്ങളായ ബിനോയ് ടി ലൂക്കോസ്, നാസർ കൊളായി, കൊടിയത്തൂർ ലോക്കൽ സെക്രട്ടറി ഗിരീഷ് കാരക്കുറ്റി, സി ഹരീഷ്, കെ പി ചന്ദ്രൻ, സന്തോഷ് സെബാസ്റ്റ്യൻ, കെ സി മമ്മദ്കുട്ടി, പി സുനിൽ, സലാം കളത്തിൽ, കരീം കൊടിയത്തൂർ, കെ ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. ചെയർമാൻ സി ടി സി അബ്ദുള്ള സ്വാഗതവും എ സി ഷിഹാബ് നന്ദിയും പറഞ്ഞു.









0 comments