മാലിന്യസംസ്കരണം

മുക്കത്തെ പിള്ളേർക്ക് 
പുതുപാഠമേകി നഗരസഭ

മുക്കം നഗരസഭയിലെ സ് കൂളുകൾക്കുള്ള ക്ലാസ് വേസ്റ്റ് ബിൻ ചെയർമാൻ പി ടി ബാബു വിതരണം ചെയ്യുന്നു

മുക്കം നഗരസഭയിലെ സ് കൂളുകൾക്കുള്ള ക്ലാസ് വേസ്റ്റ് ബിൻ ചെയർമാൻ പി ടി ബാബു വിതരണം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 02, 2025, 01:57 AM | 1 min read

മുക്കം പുതിയ അധ്യയനവർഷത്തിൽ മാലിന്യസംസ്‌കരണത്തിൽ വിദ്യാർഥികൾക്ക് പുതിയപാഠവുമായി മുക്കം നഗരസഭ. മാലിന്യമുക്ത നവകേരള നിർമിതിയുടെ ഭാഗമായി വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭയിലെ എല്ലാ സ്കൂളുകൾക്കും ഖരമാലിന്യശേഖരണത്തിനായി വേസ്റ്റ് ബിന്നുകൾ വിതരണം ചെയ്തു. വിദ്യാലയങ്ങളിലെ മുഴുവൻ ക്ലാസുകളിലേക്കും രണ്ടുവീതം ബിന്നുകളാണ് നൽകിയത്. കുട്ടികളിൽ മാലിന്യ സംസ്കരണ സംസ്കാരം വളർത്തുന്നതിന്റെ ഭാഗമായാണ്‌ നടപടി. നഗരസഭ ചെയർമാൻ പി ടി ബാബു ബിന്നുകൾ വിതരണം ചെയ്തു. സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഹമീദ് പദ്ധതി വിശദീകരിച്ചു. കൗൺസിലർമാരായ എം മധു, എം വി രജനി, എഎച്ച്ഐമാരായ ആശ, മോഹനൻ, നിർവഹണ ഉദ്യോഗസ്ഥ എം കെ ഹസീല പ്രധാനാധ്യാപകർ എന്നിവർ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Home