നിർമാണമേഖലയിലെ തൊഴിൽ പ്രതിസന്ധി പരിഹരിക്കണം

നിർമാണ തൊഴിലാളി യൂണിയൻ സിഐടിയു ജില്ലാ സമ്മേളനം പി കെ മുകുന്ദൻ ഉദ്ഘാടനം ചെയ്യുന്നു
പേരാമ്പ്ര ചെങ്കൽ, കരിങ്കൽക്ഷാമത്തെ തുടർന്ന് നിർമാണമേഖലയിലുണ്ടായ തൊഴിൽ പ്രതിസന്ധി പരിഹരിക്കണമെന്നും ശാസ്ത്രീയമായ മണൽ ഓഡിറ്റ് നടത്തി മണൽ ഖനനം പുനഃസ്ഥാപിക്കണമെന്നും നിർമാണ തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പി കെ ചന്ദ്രൻ നഗറിൽ (പേരാമ്പ്ര വി വി ദക്ഷിണാമൂർത്തി ടൗൺ ഹാൾ) നടന്ന സമ്മേളനം കൺസ്ട്രക്ഷൻ വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ മുകുന്ദൻ ഉദ്ഘാടനംചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് എം ഗിരീഷ് അധ്യക്ഷനായി. പി ശ്രീധരൻ രക്തസാക്ഷി പ്രമേയവും എൻ കെ ഭാസ്കരൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. വി പി രവീന്ദ്രൻ കൺവീനറായി പ്രമേയ കമ്മിറ്റിയും വി നാണു കൺവീനറായി മിനുട്സ് കമ്മിറ്റിയും പ്രവർത്തിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പി സി സുരേഷ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ എം വി സദാനന്ദൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ എൻ പി ബാബു സ്വാഗതവും കൺവീനർ ടി പി കുഞ്ഞനന്തൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: എം ഗിരീഷ് (പ്രസിഡന്റ്), വി പി കുഞ്ഞികൃഷ്ണൻ, പി കെ മുകുന്ദൻ, എ കെ നാരായണി, ടി എം രാജൻ, എൻ കെ ഭാസ്കരൻ, പി എം വിനോദൻ, ആർ ടി കുമാരൻ, സി കെ ഗീത, ടി ലീല, വി കെ രാജൻ (വൈസ് പ്രസിഡന്റുമാർ), പി സി സുരേഷ് (ജനറൽ സെക്രട്ടറി), പി ശ്രീധരൻ, രവി പറശ്ശേരി, വി പി രവീന്ദ്രൻ, വി നാണു, എൻ എം കുഞ്ഞിക്കണ്ണൻ, ഒ പി വിനോദൻ, കെ കെ ബാബു, ടി പി ചന്ദ്രിക, ശ്രീജ കോഴിക്കോട്, എം പി സത്യൻ (സെക്രട്ടറിമാർ), എം വി സദാനന്ദൻ (ട്രഷറർ).









0 comments