കേന്ദ്രസർക്കാർ ഓഫീസ് മാർച്ച് വിജയിപ്പിക്കും

കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) ബാലുശേരി ഏരിയാ സമ്മേളനം എം ഗിരീഷ് ഉദ്ഘാടനം ചെയ്യുന്നു
ബാലുശേരി സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്ര നയത്തിനെതിരെ നടക്കുന്ന രാജ്ഭവൻ മാർച്ചും ജില്ലാ കേന്ദ്രങ്ങളിൽ നടക്കുന്ന കേന്ദ്രസർക്കാർ ഓഫീസുകളിലേക്കുള്ള മാർച്ചും വിജയിപ്പിക്കാൻ മുഴുവൻ സഹകരണ ജീവനക്കാരോടും കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) ബാലുശേരി ഏരിയ സമ്മേളനം അഭ്യർഥിച്ചു. ഉള്ള്യേരി ഇമ്പിച്ചിമമ്മി നഗറിൽ നടന്ന സമ്മേളനം സിഐടിയു ജില്ലാ സെക്രട്ടറി എം ഗിരീഷ് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി കെ ഷാജി പ്രവർത്തന റിപ്പോർട്ടും ജില്ലാ പ്രസിഡന്റ് ഇ സുനിൽകുമാർ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സിപിഐ എം ബാലുശേരി ഏരിയാ സെക്രട്ടറി ടി കെ സുമേഷ് ഉന്നതവിജയികളെ അനുമോദിച്ചു. കെ സദാനന്ദൻ, കെ വിജയകുമാർ, കെ ഇ രാജൻ, കെ ജനാർദനൻ, കെ അനീഷ് കുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ നിതീഷ് (പ്രസിഡന്റ്), ബാബുരാജ് ഉള്ള്യേരി, ഷനില അത്തോളി, എം അനീഷ് കുമാർ, പ്രസീത അത്തോളി, സാദിഖ് അത്തോളി (വൈസ് പ്രസിഡന്റുമാർ), കെ ഷാജി (സെക്രട്ടറി), നിതീഷ് അത്തോളി, ജിഗേഷ് കുമാർ, കെ കെ ഷാജി, എസ് സോളിമ, അതുൽ പ്രസിൻ (ജോയിന്റ് സെക്രട്ടറിമാർ), ടി കെ ലെനിൻദാസ് (ട്രഷറർ).









0 comments