എസ്എൻബിഎം ഗവ. യുപി സ്കൂളിൽ ‘ക്രിയേറ്റീവ് കോർണർ' തുടങ്ങി

പയ്യോളി പാഠ്യപദ്ധതിക്കൊപ്പം കുട്ടികളുടെ അഭിരുചിക്കനുസരിച്ച് തൊഴിൽ പരിശീലിപ്പിക്കുന്നതിനുവേണ്ടി സമഗ്രശിക്ഷ കേരളയുടെയും കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയുടെയും നേതൃത്വത്തിൽ നടത്തുന്ന ക്രിയേറ്റീവ് കോർണർ പദ്ധതി മേലടി എസ്എൻബിഎം ഗവ. യുപി സ്കൂളിൽ ആരംഭിച്ചു. കൃഷി, ഫാഷൻ ഡിസൈനിങ്, പാചകം, മരപ്പണി, ഇലക്‌ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, പ്ലംബിങ് എന്നീ മേഖല കളിലാണ് കുട്ടികൾക്ക് പരിശീലനം നൽകുക.മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ എൻ പി ആതിര അധ്യക്ഷയായി. ബിആർസി ട്രെയ്‌നർ പി അനീഷ് പദ്ധതി വിശദീകരിച്ചു. എൽഎസ്എസ്, യുഎസ്എസ് വിജയികൾക്കുള്ള ഉപഹാരം പയ്യോളി നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ പി എം റിയാസ് വിതരണം ചെയ്തു. പ്രധാനാധ്യാപകൻ എം സി പ്രമോദ്, പിടിഎ പ്രസിഡന്റ് വി കെ മുനീർ, എസ്എംസി ചെയർമാൻ അജയകുമാർ, വിവേക് പയ്യോളി, എൻ സിന്ധു, കെ സറീന, വൈഗ വൈഷ്ണവി എന്നിവർ സംസാരിച്ചു.









0 comments