സഹകരണ ജീവനക്കാരുടെ ക്ഷാമബത്ത നിയന്ത്രണം: സർക്കുലർ പിൻവലിക്കണം

കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ കുന്നമംഗലം ഏരിയാ സമ്മേളനം സിഐടിയു ജില്ലാ പ്രസിഡന്റ് മാമ്പറ്റ ശ്രീധരൻ ഉദ്ഘടനംചെയ്യുന്നു
കുന്നമംഗലം സഹകരണ ജീവനക്കാരുടെ ക്ഷാമബത്ത അനുവദിക്കുന്നതിന് നിയന്ത്രണം കൊണ്ടുവന്ന സർക്കുലർ പിൻവലിക്കാൻ സഹകരണ വകുപ്പ് തയ്യാറാവണമെന്ന് കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) കുന്നമംഗലം ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. കുന്നമംഗലം എംഡിആർഎഫ് ഹാളിൽ (സ: യു സി ഗോപാലൻ നായർ നഗർ) നടന്ന സമ്മേളനം സിഐടിയു ജില്ലാ പ്രസിഡന്റ് മാമ്പറ്റ ശ്രീധരൻ ഉദ്‌ഘാടനം ചെയ്തു. യൂണിയൻ ജില്ലാ സെക്രട്ടറി എം കെ ശശി, സംസ്ഥാന കമ്മിറ്റി അംഗം എൻ ഗിരീഷ്, ജില്ലാ ജോയിന്റ് സെക്രട്ടറി ഷാജി, വൈസ് പ്രസിഡന്റ് വിജയ് കുമാർ, സലീന, ജില്ലാ കമ്മിറ്റി അംഗം രാജൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി ജി അനൂപ് (പ്രസിഡന്റ്), പി പി ഷിനിൽ, വി വിനോദ് കുമാർ, സജി, എ പി വിപിൻ, എം സുമേഷ്, പി എൻ രൂപേഷ്, യു സി മനോജ്‌കുമാർ (വൈസ് പ്രസിഡന്റുമാർ), കെ കെ ഗോപൻ (സെക്രട്ടറി), പി രാജൻ, ടി ഷമീന, വി എസ് ജിതേഷ്, കെ കെ ജിതിൻ, പി പി ശാന്തകുമാരി (ജോയിന്റ് സെക്രട്ടറിമാർ), ടി എം ബിന്ദു (ട്രഷറർ).









0 comments