മീത്തലെ കണ്ണൂക്കര ദേശീയപാതയിൽ ആർഇ വാൾ

മീത്തലെ കണ്ണൂക്കരയിൽ ദേശീയപാതയിൽ മണ്ണിടിഞ്ഞ ഭാഗം
ഒഞ്ചിയം ദേശീയപാതയിൽ മീത്തലെ കണ്ണൂക്കരയിൽ കനത്ത മഴയിൽ മണ്ണിടിഞ്ഞ ഭാഗങ്ങളിൽ പ്രീകാസ്റ്റ് റീഇൻഫോഴ്‌സ്‌ഡ് എർത്ത് വാൾ (ആർഇ വാൾ) സ്ഥാപിക്കും. ആർഡിഒ വിളിച്ചുചേർത്ത ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാർടി, ആക്ഷൻ കമ്മിറ്റി ഭാരവാഹികളുടെയും യോഗത്തിലാണ് തീരുമാനം. മണ്ണിടിഞ്ഞ് നിരവധി വീടുകൾക്ക് ഭീഷണിയായതോടെ സിപിഐ എം ഒഞ്ചിയം ലോക്കൽ കമ്മിറ്റി ദേശീയപാത അധികൃതർക്ക് നിവേദനം നൽകിയിരുന്നു. മണ്ണിടിഞ്ഞ വശത്ത് 80 മീറ്ററിലാണ് നിർമാണം. ഇത് പൂർത്തിയായാൽ കേളുബസാറിലും സമാനരീതി തുടരും. എതിർവശത്തെ നിർമാണം പിന്നീട് തീരുമാനിക്കുമെന്ന് ദേശീയപാത അതോറിറ്റി വ്യക്തമാക്കി. ആർഇ വാൾ നിർമിക്കുന്നതിൽ യോഗത്തിൽ ആശങ്ക ഉയർന്നിരുന്നു. എന്നാൽ ഇത് ശാസ്ത്രീയമാണെന്നാണ് അധികൃതരുടെ വാദം. സോയിൽ നെയിലിങ് പൂർണമായി ഉപേക്ഷിക്കണമെന്ന് ജനപ്രതിനിധികൾ ആവശ്യപ്പെട്ടു. അഴിയൂർ മുതൽ മൂരാട് വരെയുള്ള നിർമാണപ്രവൃത്തിയിലെ അപാകവും യോഗത്തിൽ ചർച്ചയായി. കെ കെ രമ എംഎൽഎ അധ്യക്ഷയായി. ആർഡിഒ അൻവർ സാദത്ത്, ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജിത്ത്, ഡിവൈഎസ്‌പി ആർ ഹരിപ്രസാദ്, എൻഎച്ച് എൻജിനിയർ രാജ് പാൽ, വി പി ഗോപാലകൃഷ്ണൻ, കെ വിപിൻ, പി ബാബുരാജ്, പ്രദീപ് ചോമ്പാല, കെ പി ജയകുമാർ, യു എ റഹീം, കെ ലീല എന്നിവർ സംസാരിച്ചു.









0 comments