തൊഴിലാളിയെ ഭൂവുടമ മർദിച്ചു
പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച്

എൻആർഇജി വർക്കേഴ്‌സ് യൂണിയൻ താമരശേരി പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ പഞ്ചായത്തിലേക്ക് നടത്തിയ മാർച്ച് ടി കെ അരവിന്ദാക്ഷൻ ഉദ്‌ഘാടനംചെയ്യുന്നു
താമരശേരി താമരശേരി 18–ാം വാർഡിൽ തൊഴിലുറപ്പ് തൊഴിലാളിയെ ഭൂവുടമ മർദിച്ചതിൽ പ്രതിഷേധിച്ച് എൻആർഇജി വർക്കേഴ്‌സ് യൂണിയൻ താമരശേരി പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ പഞ്ചായത്തിലേക്ക് മാർച്ച് നടത്തി. തൊഴിലാളികൾക്ക് ആവശ്യമായ സുരക്ഷ ഉറപ്പാക്കുക, മർദനമേറ്റ തൊഴിലാളിക്ക് മതിയായ ചികിത്സയും ധനസഹായവും ഉറപ്പുവരുത്തുക, ഭൂവുടമക്കെതിരെ പഞ്ചായത്ത് നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നടത്തിയ മാർച്ച് കർഷകസംഘം താമരശേരി ഏരിയാ പ്രസിഡന്റ് ടി കെ അരവിന്ദാക്ഷൻ ഉദ്‌ഘാടനംചെയ്‌തു. യൂണിയൻ പഞ്ചായത്ത് സെക്രട്ടറി സി പി അനിതകുമാരി അധ്യക്ഷയായി. എം വി യുവേഷ്, കെ സി ശാന്ത എന്നിവർ സംസാരിച്ചു.









0 comments