ജാതി സർട്ടിഫിക്കറ്റ് ഔദാര്യമല്ല അവകാശമാണ്
താലൂക്ക് ഓഫീസുകളിലേക്ക് പികെഎസ് മാർച്ച്

പികെഎസ് നേതൃത്വത്തിൽ കോഴിക്കോട് താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാർച്ച് സിഐടിയു ജില്ലാ സെക്രട്ടറി എം ഗിരീഷ് ഉദ്‌ഘാടനംചെയ്യുന്നു
കോഴിക്കോട്
ജാതി സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് അടിസ്ഥാനരഹിതമായ തടസ്സവാദങ്ങൾ ഉന്നയിക്കുന്ന ചില റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് പട്ടികജാതി ക്ഷേമസമിതി നേതൃത്വത്തിൽ താലൂക്ക് ഓഫീസിലേക്ക് മാർച്ച് നടത്തി. ജാതി സർട്ടിഫിക്കറ്റ് ഔദാര്യമല്ല അവകാശമാണ് എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു മാർച്ച്.
കോഴിക്കോട് താലൂക്ക് ഓഫീസിലേക്ക് നടന്ന മാർച്ച് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം എം ഗിരീഷ് ഉദ്‌ഘാടനം ചെയ്‌തു. കെ പ്രകാശൻ അധ്യക്ഷനായി. കെ മിനി, കെ ടി സുനിൽകുമാർ, വി പി ശ്യാംകുമാർ, മക്കടോൽ ഗോപാലൻ, ജ്യോത്സ്‌ന എസ് വി, ഇ എം സതീഷ്‌കുമാർ, രതീഷ് പാനൂർ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ഒ എം ഭരദ്വാജ് സ്വാഗതം പറഞ്ഞു. വടകര താലൂക്ക് ഓഫീസിലേക്ക് നടന്ന മാർച്ച് എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി ടി പി ബിനീഷ് ഉദ്‌ഘാടനം ചെയ്‌തു. കെ ടി ലിഖേഷ് അധ്യക്ഷനായി. പികെഎസ് ജില്ലാ പ്രസിഡന്റ് സി എം ബാബു, എം എൻ രാജൻ എന്നിവർ സംസാരിച്ചു. എ കെ സജീവൻ സ്വാഗതവും എ കെ പവിത്രൻ നന്ദിയും പറഞ്ഞു.
കൊയിലാണ്ടി താലൂക്ക് ഓഫീസിലേക്ക് നടന്ന മാർച്ച് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം എസ് കെ സജീഷ് ഉദ്‌ഘാടനം ചെയ്‌തു. ഷാജി തച്ചയിൽ അധ്യക്ഷനായി. ടി കെ ചന്ദ്രൻ, കെ ഷിജു, പി ബാബുരാജ്, പി കെ രാജേഷ് എന്നിവർ സംസാരിച്ചു. പി പി രാജീവൻ സ്വാഗതവും എം എം ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.
താമരശേരി താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാർച്ച് കർഷക തൊഴിലാളി യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി കെ ബാബു ഉദ്‌ഘാടനം ചെയ്തു. പി ടി ബാബു അധ്യക്ഷനായി. സി എൻ വിശ്വൻ, കെ ബി ജിത, ഗോവിന്ദൻ കുട്ടി എന്നിവർ സംസാരിച്ചു. പി കെ ബാബു സ്വാഗതവും വിനയകുമാർ നന്ദിയും പറഞ്ഞു.









0 comments