പതിമുഖം ചാലിച്ച ചിത്രങ്ങൾ

പതിമുഖംകൊണ്ട് വരച്ച ചിത്രങ്ങൾക്കരികെ സി കെ ഷിബുരാജ്
കോഴിക്കോട്
പ്രകൃതിയിൽനിന്ന് പറിച്ചെടുത്തതാണ് ഷിബുരാജിന്റെ ചിത്രങ്ങളോരോന്നും. മഴയും പുഴയും മുഖവുമെല്ലാം നിറയുന്ന കാൻവാസുകൾക്ക് നിറം പകരുന്നത് പതിമുഖവും.
ദാഹശമനിയായി ഉപയോഗിക്കുന്ന പതിമുഖ മരത്തടിയിൽനിന്ന് കാതൽ എടുത്ത് പല രൂപത്തിലാക്കി അതിൽനിന്ന് നിറങ്ങളെടുത്താണ് ചിത്രങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. മാസങ്ങൾ നീളുന്ന പരിശ്രമത്തിലൂടെയാണ് മാവൂർ കയലം ചെരിയാട് കുന്നത്ത് വീട്ടിൽ ഷിബുരാജ് നിറങ്ങൾ തയ്യാറാക്കുന്നത്. പിന്നീടത് പേപ്പറിലേക്കും കാൻവാസിലേക്കും തുണിയിലേക്കും ചിത്രങ്ങളായി പരിവർത്തനം ചെയ്യും. ഷിബുരാജ് പതിമുഖത്തിൽ തീർത്ത ചിത്രങ്ങളുടെ പ്രദർശനം വൈക്കം മുഹമ്മദ് ബഷീർ റോഡിലുള്ള ഗുരുകുലം ആർട്ട് ഗ്യാലറിയിൽ നടക്കുകയാണ്. നാൽപ്പതോളം ചിത്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 15ന് സമാപിക്കും.









0 comments