എൻജിഒ യൂണിയൻ ജില്ലാ കലോത്സവം
മെഡിക്കൽ കോളേജ് മേഖലയ്ക്ക് ഓവറോൾ കിരീടം

എൻജിഒ യൂണിയൻ സംഘടിപ്പിച്ച ജില്ലാ കലോത്സവത്തിൽ ഓവറോൾ കിരീടം നേടിയ മെഡിക്കൽ കോളേജ് മേഖല
കോഴിക്കോട് സംസ്ഥാന ജീവനക്കാരുടെ സംഘടനയായ എൻജിഒ യൂണിയൻ ജില്ലാ കലോത്സവം നടക്കാവ് ജിവിഎച്ച്എസ്എസിൽ സമാപിച്ചു. മെഡിക്കൽ കോളേജ് മേഖല ഓവറോൾ കിരീടം നേടി. സിവിൽസ്റ്റേഷൻ മേഖല ഫസ്റ്റ് റണ്ണറപ്പും സിറ്റി മേഖല സെക്കൻഡ് റണ്ണറപ്പുമായി. ജില്ലാ കലോത്സവം ഗായിക ജെ ശ്രീനന്ദ ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനത്തിൽ അജയകുമാർ അന്നശേരി സമ്മാനവിതരണം നടത്തി. യൂണിയൻ ജില്ലാ കമ്മിറ്റിയുടെ കലാ കായിക വിഭാഗമായ എൻജിഒ ആർട്സിന്റെ നേതൃത്വത്തിലാണ് അഞ്ഞൂറിലധികം മത്സരാർഥികൾ പങ്കെടുത്ത കലോത്സവം നടന്നത്. വിജയികൾ ഒക്ടോബർ രണ്ടിന് മലപ്പുറത്ത് നടക്കുന്ന സംസ്ഥാന കലോത്സവത്തിൽ മാറ്റുരയ്ക്കും.









0 comments